കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത നിരവധി ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കോഴിഫാം ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചക്കരംകോട് സ്വദേശി അബ്ദുള്‍ ബഷീര്‍(60) ആണ് പോലീസ് പിടിയിലായത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഒമ്പത് കുട്ടികളെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. ഫാമിനുള്ളിലെ മുറിയ്‌ക്കുള്ളില്‍ വെച്ചാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ബഷീറിനെ14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മാസങ്ങളോളം ഒന്‍പത് കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.
















