ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ക്രൂരമുഖം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയ മനുഷ്യാവകാശ പ്രവര്‍ത്തക ഗുലാലായ് ഇസ്മയില്‍(32) യുഎസിലേയ്‌ക്ക് പലായനം ചെയ്തു. പഷ്തൂണ്‍ സ്ത്രീകളെ പാക്കിസ്ഥാന്‍ സൈനികര്‍ ലൈംഗിക അടിമകളാക്കുകയും വില്‍ക്കുകയും ചെയ്യുന്നതായുള്ള സംഭവങ്ങള്‍ ഇവര്‍ ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടിയിരുന്നു. പാക് സൈന്യം ഇവരെ പിടികൂടുവാനായുള്ള തെരച്ചില്‍ ശക്തമാക്കിയതിനിടെയാണ് ഇവര്‍ രക്ഷപെട്ടത് .
നിരവധി മനാസിക പീഡനങ്ങള്‍ക്ക് താന്‍ ഇരയായെന്നും ,ഒട്ടേറെ ഭീഷണികള്‍ ഉണ്ടായെന്നും ഗുലാലയ് അന്താരാഷ്‌ട്ര മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു . വിമാനമാര്‍ഗ്ഗമല്ല താന്‍ അമേരിക്കയിലെത്തിയത് . എന്നാല്‍ തന്നെ ഇവിടെ എത്താന്‍ സഹായിച്ചവരുടെ പേരുകള്‍ പുറത്ത് വിട്ടാല്‍ അവരുടെ ജീവനു തന്നെ ആപത്താകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പതിനാറാമത്തെ വയസ്സില്‍ ‘അവെയര്‍ ഗേള്‍സ്’ എന്ന പേരില്‍ ഒരു എന്‍ജിഒ സ്ഥാപിച്ച് അനീതിക്കെതിരെ പോരാടിയ ഗുലാലായ് എന്നും പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നു. രാജ്യാന്തര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഗുലാലായിയെ എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍പെടുത്തി രാജ്യം വിടുന്നത് പാക്കിസ്ഥാന്‍ വിലക്കിയിരുന്നു. ശ്രീലങ്ക വഴിയാണ് ഇവര്‍ യുഎസില്‍ എത്തിയതെന്നാണ് നിഗമനം. പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് ആ വഴി പാസ്‌പോര്‍ട്ട് ഇല്ലാതെ യാത്ര ചെയ്യാം. മാസങ്ങളായി ഒളിവിലായിരുന്നുവെന്നും ഭീകരമായ ദിനങ്ങളാണു കഴിഞ്ഞു പോയതെന്നും ഗുലാലായ് ഇസ്മയില്‍ പ്രതികരിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി അസാധാരണമായ നിരവധി സംഭവങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. നിരവധി മാനസിക പീഡനങ്ങള്‍ക്കും ഭീഷണികള്‍ക്കും ഞാന്‍ വിധേയായി, ജീവിച്ചിരിക്കുന്നത് തന്നെ മഹാഭാഗ്യമായാണ് കരുതുന്നതെന്ന് ഗുലാലായ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
















