പാലാ: പാലായില്‍ ഇന്ന് കൊട്ടിക്കലാശം. തിങ്കളാഴ്‌ച്ചയാണ് തെരഞ്ഞെടുപ്പ്. ശനിയാഴ്‌ച്ച ശ്രീനാരായണ ഗുരു സമാധി ആയതിനാല്‍ മുന്നണികള്‍ ഇന്ന് കൊട്ടിക്കലാശം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പാലാ നഗരത്തിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളുടേയും കൊട്ടിക്കലാശം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പടെ പ്രമുഖരാണ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിന് ഇറങ്ങിയത്. സെപ്തബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
















