ശ്രീരാമോ ഭരതഃ കൃഷ്ണോഭീഷ്‌മോധര്‍മസ്തഥാര്‍ജുനഃ
മാര്‍ക്കണ്്‌ഡേയോഹരിശ്ചന്ദ്രഃ പ്രഹ്‌ളാദോ നാരദോധ്രുവഃ
മഹാഭാരതത്തിലെ വീരപുരുഷനും പാണ്ഡവരില്‍ മൂന്നാമനും ധനുര്‍വിദ്യയില്‍ അദ്വിതീയനും പാര്‍ഥന്‍, സവ്യസാചി, ധനഞ്ജയന്‍ എന്നിങ്ങനെ അനേകം പേരുകളില്‍ പ്രസിദ്ധനും ദ്രോണാചാര്യരുടെ പ്രിയശിഷ്യനും ധനുര്‍വിദ്യയിലെ വിരുതുകൊണ്ട് ദ്രൗപദിയെ വരിച്ചവനും ഉത്തരഭാരതമാകെ ദിഗ്‌വിജയം നടത്തിയവനും വീര അഭിമന്യുവിന്റെ പിതാവും മഹാഭാരതയുദ്ധത്തില്‍ പാണ്ഡവരുടെ സര്‍വസ്വവുമായിരുന്ന അര്‍ജുനന് ഭാരതയുദ്ധത്തില്‍ കുരുക്ഷേത്രത്തില്‍ ഇരുപക്ഷത്തുമായി നിരന്നു നില്‍ക്കുന്ന സ്വജനങ്ങളെക്കണ്ട് യുദ്ധത്തോടുതന്നെ വൈമുഖ്യം തോന്നി. അപ്പോള്‍ അര്‍ജുനനന്റെ സുഹൃത്തും മഹാഭാരതയുദ്ധത്തില്‍ അര്‍ജുനന്റെ സാരഥിയുമായിരുന്ന ശ്രീകൃഷ്ണന്‍ ഭഗവത്ഗീത ഉപദേശിച്ച് അദ്ദേഹത്തെ യുദ്ധസന്നദ്ധനാക്കി. ഭഗവാന്‍ ശ്രീകൃഷ്ണനിലുള്ള പൂര്‍ണസമര്‍പ്പണത്തിന് ഉത്തമ ഉദാഹരണമാണ് അര്‍ജുനനന്റെ ജീവിതം.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















