ന്യൂദല്‍ഹി : കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് നല്‍കിയ പിന്തുണ ചൈനയും പിന്‍വലിക്കുന്നു. വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് യുഎന്‍ ലോകത്തില്‍ ലോക രാഷ്‌ട്രങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന് നല്‍കിയിരുന്ന പിന്തുണ ചൈന പിന്‍വലിക്കുന്നത്.
ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും പങ്കെടുക്കുന്ന രണ്ടാമത്തെ അനൗദ്യോഗിക ഉച്ചകോടിയില്‍ ജമ്മു കശ്മീര്‍ ചര്‍ച്ചാവിഷയമായേക്കില്ലെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നരേന്ദ്രമോദിയുടേയും ഷി ജിന്‍പിങ്ങിന്റേയും കൂടിക്കാഴ്ച തീര്‍ത്തും അനൗദ്യോഗികമാണ്. അതിനാല്‍ ഉച്ചകോടിയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കുന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. എന്തൊക്കെ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് ഇരുനേതാക്കള്‍ തന്നെ തീരുമാനിക്കാന്‍ സമയം നല്‍കുകയാണ് വേണ്ടതെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കും. ഈ അവസരത്തിലാണ് ഇരുവരും കൂടിക്കാഴ്‌ച്ച നടത്തുക. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് യുഎന്നില്‍ പാക്കിസ്ഥാനു വിഷയം ഉന്നയിച്ചത് ചൈനയാണ്. കൂടാതെ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ നിലപാട് സ്വീകരിക്കണമെന്നാവശ്യവുമായി പാക് വിദേശ കാര്യമന്ത്രി മഹ്മൂദ് ഷാ ഖുറേഷി ചൈന സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ യുഎന്നില്‍ ഇന്ത്യയെ അനുകൂലിക്കുന്ന നിലപാടാണ് ലോക രാഷ്‌ട്രങ്ങള്‍ സ്വീകരിച്ചത്.
















