ന്യൂദല്‍ഹി: ദേശീയ പൗരത്വപട്ടിക തങ്ങളുടെ സംസ്ഥാനത്തും നടപ്പാക്കണമെന്ന ആവശ്യവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇതോടെ എന്‍.ആര്‍.സി നടപ്പാക്കാനൊരുങ്ങുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. നേരത്തെ അസം, മഹാരാഷ്‌ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവയാണ് എന്‍.ആര്‍.സി നടപ്പാക്കാന്‍ മുന്നോട്ട് വന്ന സംസ്ഥാനങ്ങള്‍. ദേശീയ പൗരത്വപട്ടിക നടപ്പാക്കണമെന്ന ആവശ്യവുമായി ആദ്യമായി മുന്നോട്ട് വന്ന സംസ്ഥാനം മഹാരാഷ്‌ട്രയാണ്. അനധികൃത കുടിയേറ്റക്കാര്‍ക്കായി സംസ്ഥാനത്തെ ആദ്യത്തെ തടങ്കല്‍ കേന്ദ്രത്തിനായി നവി മുംബൈയിലെ നെരുള്‍ പ്രദേശത്ത് ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു.
ദേവേന്ദ്ര ഫഡ്‌നാവിസിന് ശേഷം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബാര്‍ ആയിരുന്നു എന്‍.ആര്‍.സി നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ സംസ്ഥാനത്തെ നിയമപരമായ മുസ്ലിം നിവാസികളുടെ ആനുകൂല്യങ്ങള്‍ പറ്റുകയാണെന്നും പശ്ചിമ ബംഗാള്‍ വഴി ജാര്‍ഖണ്ഡിലെ സന്താല്‍ മേഖലയിലേക്ക് നുഴഞ്ഞുകയറുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തുടര്‍ന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും എന്‍.ആര്‍.സി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. അതിന് ശേഷം ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരും ഇതേ ആവശ്യവുമായി എത്തുകയായിരുന്നു. അഞ്ചാമതാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇതേ ആവശ്യം മുന്നോട്ട് വെക്കുന്നത്. എന്‍.ആര്‍.സി നടപ്പാക്കുന്നതിനുമുമ്പ് മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസ് വ്യക്തമാക്കി.
















