Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദിവ്യഗുണങ്ങളുള്ള പരബ്രഹ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2019, 01:35 am IST
in Samskriti

സ്വാമി അഭയാനന്ദ ചിന്മയാമിഷന്‍, തിരുവനന്തപുരം

ഉഭയ ലിംഗാധികരണം

ഇതില്‍ 11 സൂത്രങ്ങളുണ്ട്.

ബ്രഹ്മത്തിന്റെ സഗുണ നിര്‍ഗുണ ലക്ഷണങ്ങളെ ചര്‍ച്ച ചെയ്യുകയാണ് ഈ അധികരണത്തില്‍.

സൂത്രം  സ്ഥാനതോളപി പരസ്യോഭയലിംഗം സര്‍വ്വത്ര ഹി

സ്ഥാനവിശേഷം കൊണ്ടും പരമാത്മാവിന് സഗുണ, നിര്‍ഗുണമെന്ന രണ്ട് ലക്ഷണങ്ങള്‍ ഇല്ല. എന്തെന്നാല്‍ ശ്രുതിയില്‍ എല്ലായിടത്തും അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്.

സ്ഥാന വിശേഷം കൊണ്ട് പരമാത്മാവിന് ഒരു ദോഷവുമില്ല.ശ്രുതിയില്‍ എല്ലാവിധ ദോഷങ്ങളകന്നവനെന്നും എല്ലാ ദിവ്യഗുണങ്ങളും ചേര്‍ന്നവനെന്നും രണ്ട് ഭാവങ്ങളെ പറഞ്ഞിട്ടുണ്ട്.

തത് പദലക്ഷ്യാര്‍ത്ഥമായ ബ്രഹ്മം സഗുണമെന്നും നിര്‍ഗുണമെന്നും ഉള്ള ലക്ഷണത്തോടു കൂടിയതാണോ എന്ന് വിവിധ രീതിയില്‍ നോക്കിക്കാണുകയാണ് ഇവിടെ.

ഛാന്ദോഗ്യത്തില്‍ ‘സര്‍വ്വകര്‍മ്മാ സര്‍വ്വ കാമഃ സര്‍വ്വഗന്ധഃ സര്‍വ്വ രസഃ ‘എല്ലാ കര്‍മ്മങ്ങള്‍ ചെയ്യുന്നവനും എല്ലാ കാമങ്ങളുള്ളവനും എല്ലാ ഗന്ധങ്ങളേയും രസങ്ങളേയും അനുഭവിക്കുന്നവനുമായ ബ്രഹ്മം സഗുണമാണെന്നും പറയുന്നു.

എന്നാല്‍ ബൃഹദാരണ്യ കത്തില്‍ ‘അസ്ഥൂലമനണ്വഹ്രസ്വമദീര്‍ഘം’ സ്ഥൂലമോ അണുവോ ഹ്രസ്വമോ ദീര്‍ഘമോ അല്ലെന്ന് ഗുണാതീതമായ നിര്‍ഗുണ സ്വരൂപത്തേയും കാണിക്കുന്നു. ഈ ശ്രുതി വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ബ്രഹ്മം രണ്ടുവിധ ലക്ഷണങ്ങളോടും കൂടിയതാണെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

എന്നാല്‍ അത് ശരിയല്ല. വാസ്തവത്തില്‍ നിര്‍ഗുണമായ ബ്രഹ്മം ഉപാധികളുമായുള്ള സംബന്ധം കാരണം സഗുണമാണെന്ന് തോന്നുന്നതാണ്. ഒരു വസ്തുവിന് ഒരേ സമയം രണ്ട് രൂപമുണ്ടാവുക എന്നത് സാധ്യമല്ല. ഉപാധിയോട് ചേരുമ്പോള്‍ ഒരു വസ്തുവിന്റെ യഥാര്‍ത്ഥ രൂപത്തിന് മാറ്റമുണ്ടാകുകയില്ല. മാറ്റം വരുന്നു എന്ന് തോന്നുന്നത് ഭ്രമം മാത്രമാണ്. ഉപാധികളെല്ലാം അവിദ്യാ നിര്‍മ്മിതങ്ങളായതിനാല്‍ അവയ്‌ക്കൊന്നിനും സ്വസ്വരൂപത്തിന് മാറ്റമുണ്ടാക്കാന്‍ കഴിയില്ല.

കഠോപനിഷത്തില്‍ ‘അശബ്ദമ സ്പര്‍ശമരൂപമവ്യയം’ ശബ്ദമോ സ്പര്‍ശമോ രൂപമോ നാശമോ ഇല്ലാത്തത് എന്ന് കാണാം. ശ്രുതികളിലെ ഇത്തരം വാക്യങ്ങളെയാണ് ബ്രഹ്മ പ്രതിപാദകങ്ങളായി കാണേണ്ടത്. അതിനാല്‍ ബ്രഹ്മം നിര്‍ഗുണം തന്നെയാണ്.

ഹൃദയത്തില്‍ അധിവസിക്കുന്നവനാണ് പരമാത്മാവ് എന്ന് പറയുമ്പോള്‍ ഹൃദയത്തിന്റെ ദോഷങ്ങള്‍ പരമാത്മാവിനെ ബാധിക്കില്ലേ എന്ന സംശയത്തിനും പരിഹാരമാണ് ഈ സൂത്രം. ആത്മാവ് എല്ലാവിധ ദോഷങ്ങളില്‍ നിന്നും അകന്നവനാണെന്നും സകല ദിവ്യ ഗുണങ്ങളുള്ളവനെന്നും ശ്രുതിയില്‍ പലയിടത്തും പറയുന്നുണ്ട്.

സൂത്രം  നഭേദാദിതി ചേന്ന പ്രത്യേകമതദ്വചനാത്

ഭേദം പറഞ്ഞിട്ടുള്ളതിനാല്‍ ഒരു ലക്ഷണമേയുള്ളൂ എന്ന് പറയാനാകില്ല എന്നാണെങ്കില്‍ അത് ശരിയല്ല. പ്രത്യേകമായി അങ്ങനെയല്ല എന്ന് പറഞ്ഞിട്ടുള്ളതിനാല്‍.

ശ്രുതി വാക്യങ്ങളില്‍ ബ്രഹ്മത്തെ സഗുണ സാകാരമായും നിര്‍ഗുണ നിരാകാരമായും വര്‍ണിക്കുന്നതിനാല്‍ രണ്ട് തരം ബ്രഹ്മമുണ്ടെന്ന് കരുതണമെന്ന് പൂര്‍വപക്ഷം പറഞ്ഞാല്‍ അത് ശരിയല്ല. സഗുണ സാകാരമായി കാണുന്നത് ഉപാധി സംബന്ധം കൊണ്ടാണെന്ന് പ്രത്യേകം പറയുന്നു. ഉപാധി മൂലം വേറെയായി തോന്നുമെങ്കിലും ആത്മാവിന് മാറ്റമില്ലെന്ന് ശ്രുതി വ്യക്തമാക്കുന്നുണ്ട്.

ബൃഹദാരണ്യകത്തില്‍ ‘യശ്ചായമസ്യാം പൃഥി വ്യാം തേജോമയോ/മൃതമയഃ പുരുഷഃ അയമേവ സ യോ/യമാത്മാ’  ഈ പൃഥിവിയില്‍ തേജോമയനും അമൃതമയനുമായ പുരുഷന്‍ യാതൊന്നോ അദ്ധ്യാത്മമായി ഈ ശരീരത്തിലിരിക്കുന്ന തേജോമയനും അമൃതമയനുമായ പുരുഷനും ആ  ഈ ആത്മാവ് തന്നെയാണ്. ഉപാധിയോട് കൂടിയവനും ഉപാധികളില്ലാത്തവനുമായ ആത്മാവ് ഒന്ന് തന്നെയാണ്. ഉപാധി കൊണ്ട് ആത്മാവിന് ദോഷമുണ്ടാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.
Kerala

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

Thrissur

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

India

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

India

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.