തിരുവനന്തപുരം: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ഭാഗമായുള്ള പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ട് മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ധര്‍ സര്‍ക്കാരിനു നല്‍കി. തീരദേശ പരിപാലന നിയമത്തിന്റെ പ്രസക്ത ഭാഗവും ഫഌറ്റുകള്‍ പൊളിച്ചുനീക്കുന്നതു പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്ന മുന്നറിയിപ്പും രണ്ടു വരിയില്‍ മാത്രം ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ടാണു ലഭിച്ചത്. ഇതോടെ പൊളിക്കല്‍ നീട്ടിവെയ്‌ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടിയായി.
പൊളിക്കാനും കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും രണ്ടു മാസമെങ്കിലും വേണമെന്ന തരത്തില്‍ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ലഭിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷിച്ചത്. അതുപയോഗിച്ച് സമയം നീട്ടിച്ചോദിക്കാനായിരുന്നു സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നത്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.ഐ.ടി. വിദഗ്ധര്‍ തയാറാകാത്തതോടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്.
അതേസമയം, മരട് ഫ്ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തമില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. മരട് നഗരസഭയ്‌ക്ക് ഫ് ളാറ്റ് നിര്‍മാതാക്കള്‍ നല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിയമാനുസൃതമായി ഫ്ളാറ്റ് ഉടമകള്‍ക്ക് കൈമാറിയതാണ്. ഈ പദ്ധതിയുമായി ഇപ്പോള്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നും നിര്‍മാതാക്കളുടെ കത്തില്‍ പറയുന്നുണ്ട്.
ഉടമകള്‍ക്ക് കൈമാറിയ ശേഷം അവര്‍ തന്നെയാണ് ഇപ്പോള്‍ നികുതി അടയ്‌ക്കുന്നത്. അതിനാല്‍ ഇപ്പോള്‍ ഫ്ളാറ്റുമായി ഒരു ബന്ധവും തങ്ങള്‍ക്കില്ല. ഫഌറ്റ് പൊളിക്കുന്നതുമയി ബന്ധപ്പെട്ടുള്ള നോട്ടീസ് നഗരസഭ തങ്ങള്‍ക്കും നല്‍കിയത് എന്തുകൊണ്ടാണെന്നാണ് മനസ്സിലാകാത്തത്. എന്നും നിര്‍മാതാക്കള്‍ മരട് നഗരസഭയ്‌ക്ക് അയച്ചിട്ടുള്ള കത്തില്‍ പറയുന്നുണ്ട്.
















