പാലാ: ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ തന്ത്രങ്ങള്‍ മെനയുന്നതിനും പ്രചാരണത്തിനുമായി ബിജെപിയുടെ ദേശീയ നേതാക്കളടക്കം വരുംദിവസങ്ങളില്‍ പാലായിലെത്തും. പതിറ്റാണ്ടുകള്‍ നീണ്ട ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച സുനില്‍ ദേവധര്‍ 17ന് പാലായിലെത്തും. രണ്ടു ദിവസം അദ്ദേഹം പാലായില്‍ തങ്ങി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വിവിധ യോഗങ്ങളിലും പങ്കെടുക്കും.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ 20ന് കുടുംബയോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര റാവു 19ന് പാലായിലെത്തും. കുടുംബയോഗങ്ങളിലും പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. സുരേഷ് ഗോപി എംപി പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെത്തും. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍ എംഎല്‍എ, കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭ സുരേന്ദ്രന്‍, ബി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കും.
















