ഇടുക്കി : തിരുവോണനാളില്‍ ഇടുക്കി ചേമ്പളത്ത് കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ ആക്രമിച്ചതിനെതിരെ പരാതി നല്‍കിയതില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടനുത്തുന്നതായി ആരോപണം. ഈ മേഖലയില്‍ മൂന്ന് വര്‍ഷമായി നാട്ടുകാര്‍ക്കു നേരെ സിപിഎം അതിക്രമങ്ങള്‍ നടത്തി വരുകയാണ്. നിരവധി തവണ നാട്ടുകാര്‍ പരാതി ഉന്നയിച്ചിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
തിരുവോണനാളില്‍ യുവാവിനെ അകാരണമായി മര്‍ദ്ദിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിന് സമീപമുള്ള വീട്ടിലെ എട്ടുവയസ്സുകാരിയുള്‍പ്പടെയുള്ള നാലംഗ കുടുംബത്തെ മദ്യലഹരിയിലായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോസിയുടെ അനുയായികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ഇവര്‍ അന്ന് രാത്രി സിനിമ കണ്ട് മടങ്ങുകയായിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പടെയുള്ള വേറൊരു കുടുംബത്തേയും ആക്രമിച്ചു. ഇതിനെതിരെ പരാതി നല്‍കിയതോടെയാണ് കുടുംബങ്ങള്‍ക്കെതിരെ ഭീഷണിയുമായി ബ്രാഞ്ച് സെക്രട്ടറിയും സ്ഥലത്ത് എത്തിയത്.
അതേസമയം സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും തന്റെ പേരില്‍ കേസുകൊടുത്തത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് ജോസി ന്യായൂകരിക്കുന്നത്. എന്നാല്‍ ജോസിയുടെ നേതൃത്വത്തിലുള്ള ഈ സംഘം കഴിഞ്ഞ കുറേ കാലമായി ചേമ്പളത്ത് പ്രശ്‌നമുണ്ടാക്കുന്നുവെന്നാണ് നാട്ടുകാരില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അതിനിടെ നാട്ടുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തെന്നും കൂടുതല്‍ പേരെ അന്വേഷിക്കുകയാണെന്നുമാണ് നെടുങ്കണ്ടം പോലീസ് അറിയിച്ചു.
















