വാഷിങ്ടന്‍: ആഗോള ഭീകരസംഘടനയായ അല്‍ക്വയ്ദയുടെ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകനും നിയുക്ത അവകാശിയുമായ ഹംസ ബിന്‍ ലാദനെ വദിച്ചു. അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഹംസ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അമേരിക്കയുമായി ബന്ധപ്പെട്ട ഒരു ഓപ്പറേഷനില്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങള്‍ ജൂലൈ അവസാനത്തിലും ഓഗസ്റ്റ് തുടക്കത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ കഴിഞ്ഞ മാസം മരണം സ്ഥിരീകരിച്ചു എങ്കിലും ട്രംപും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ വാര്‍ത്ത പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല. ‘അഫ്ഗാനിസ്ഥാന്‍ /പാകിസ്ഥാന്‍ മേഖലയില്‍ അമേരിക്ക നടത്തിയ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ അല്‍ക്വയ്ദ അംഗവും ഒസാമ ബിന്‍ ലാദന്റെ മകനുമായ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു, ‘വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു.
ഹംസയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസ് 10 ലക്ഷം ഡോളര്‍ (7 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഉസാമ ബിന്‍ ലാദനെ യുഎസ് 2011ല്‍ വധിച്ചെങ്കിലും ‘ജിഹാദിന്റെ കിരീടാവകാശി’ എന്നറിയപ്പെടുന്ന ഹംസയുടെ നേതൃത്വത്തില്‍ അല്‍ ഖായിദ വീണ്ടും കരുത്താര്‍ജിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രഖ്യാപനം. ബിന്‍ ലാദന്റെ 20 മക്കളില്‍ 15ാമത്തെയാളാണ് 30 വയസ്സുണ്ടെന്നു കരുതുന്ന ഹംസ. ലാദന്റെ മൂന്നാം ഭാര്യയിലെ മകനാണ്. ബിന്‍ ലാദന്റെ മറ്റൊരു മകനായ ഖാലിദും ലാദനൊപ്പം 2011 ല്‍ കൊല്ലപ്പെട്ടിരുന്നു.
















