കരുനാഗപ്പള്ളി: കുലശേഖരപുരത്ത് എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട്കാരുടെ അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു.ആദിനാട് ലാലി ഭവനത്തില്‍ ഉത്തമന്‍, സുശീല ഭവതികളുടെ മകന്‍ സുജിത്താണ് (ലാലിക്കുട്ടന്‍ 35 ) എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അക്രമത്തില്‍ മരിച്ചത്. ഭാര്യ- ചിത്ര, അനഖ (10), വൈഗ(2) രണ്ടു കുട്ടി കളുണ്ട്.
കഴുവേലി മുക്കിനു സമീപം കോഴിക്കടയില്‍ ഒത്തു കുടുന്ന യു വാക്കള്‍ രാത്രി വൈകിയും പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകത്തക്കവിധത്തില്‍ പെരുമാറുക പതിവായത് പരിസരവാസികള്‍ ചോദ്യം ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രി സംഘടിച്ചെത്തിയ ഏഴോളം പേരടങ്ങുന്ന എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘം സമീപവാസിയുടെ വീട്ടില്‍ വഴക്ക് ഉണ്ടാക്കാന്‍ ശ്രമിക്കുകയുണ്ടായി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരെ അക്രമിച്ച സംഘം സുജിത്തിന്റെ നെഞ്ചില്‍ കുത്തി വീഴ്‌ത്തുക ആയിരുന്നു.
ഉടന്‍ തന്നെ കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആസൂത്രിത കൊലപാതകമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിദദ്ധ പരിശീലനം നേടിയവരാണ് കൊലയ്‌ക്കു പിന്നിലെന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
















