Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാം ജത്മലാനി; ഔന്നത്യമുള്ള വ്യക്തിത്വം

അഡ്വ. കെ. രാംകുമാര്‍byഅഡ്വ. കെ. രാംകുമാര്‍
Sep 9, 2019, 03:00 am IST
inVicharam

രാം ജഠ്മലാനിയുടെ വേര്‍പാട് നിയമവകുപ്പിന് ഒരിക്കലും നികത്താനാവാത്ത വിടവ്. ഒരുപാട് സവിശേഷതകളുടെ ഉടമയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ സിന്ധില്‍ ജനിച്ചുവളര്‍ന്ന് പ്രതികൂലസാഹചര്യങ്ങളില്‍ 17 വയസ്സില്‍ നിയമപഠനം പൂര്‍ത്തിയാക്കി. പിന്നീട് രാജ്യവിഭജനത്തിന് ശേഷം മുംബൈയിലേക്ക് കുടിയേറി പാര്‍ക്കേണ്ടിവന്നു. പക്ഷേ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നില്ല. അഭിഭാഷകരംഗത്ത് വന്‍വിജയം അദ്ദേഹത്തിന് കൈവരിക്കാനായി. പല പ്രമുഖ സാമ്പത്തിക കുറ്റവാളികള്‍ക്കുംവേണ്ടി മുംബൈ കോടതിയില്‍ ഹാജരായിട്ടാണ് പ്രശസ്ത ക്രിമിനല്‍വക്കീല്‍ എന്ന സ്ഥാനം അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്. ആ സമയത്തുതന്നെ വന്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകനെന്ന പ്രത്യേകത അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു.

സ്വതന്ത്രചിന്താഗതി എല്ലാകാലത്തും വെച്ചുപുലര്‍ത്തുന്നത് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തുപറയേണ്ട കാര്യമായിരുന്നു. കോടതികളെപ്പോലും വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് ഭയമുണ്ടായിരുന്നില്ല. ബാര്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ ആയിരിക്കെയാണ് അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്തുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസംഗം നടത്തിയത്. അതിനെതുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ നോട്ടപ്പുള്ളിയായി അറസ്റ്റ് വാറണ്ട് നേരിടേണ്ടിവന്നു. സമര്‍ത്ഥമായ രീതിയില്‍ അതിനെ നേരിട്ട് വിദേശത്തേക്ക്കടന്നു. പിന്നീട് അടിയന്തരാവസ്ഥയുടെ നിര്‍മാതാവ് എന്ന് അദ്ദേഹം വിശേഷിപ്പിച്ച എച്ച്.ആര്‍. ഗോഖലയെ മുംബൈ നഗരത്തിലെ ഒരു പാര്‍ലമെന്ററി സീറ്റില്‍ വലിയ രീതിയില്‍ പരാജയപ്പെടുത്തി ലോക്‌സഭയില്‍ എത്തി. സഞ്ജയ് ഗാന്ധിയെ പരാജയപ്പെടുത്തിയ രവീന്ദ്രപ്രസാദ് സിങ് ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ രാജ് നാരായണനോടൊപ്പം ലോക്‌സഭയിലെ മറ്റൊരു പ്രോജ്വലന സ്ഥാനമായിരുന്നു മലാനി. പിന്നീട് വാജ്‌പേയി മന്ത്രിസഭയില്‍ നിയമ മന്ത്രിയായി. ആ സമയം ബിജെപിയുമായി അടുക്കുകയും പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു. പക്ഷെ പിന്നീട് സ്വതഃസിദ്ധമായ സ്വതന്ത്രചിന്ത പാര്‍ട്ടി അച്ചടക്കത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ട് അല്‍പ്പകാലത്തേക്ക് പാര്‍ട്ടിയോട് വിടപറഞ്ഞു. രാഷ്‌ട്രീയത്തില്‍ എന്നും സ്വന്തമായ വിഭിന്നാഭിപ്രായം സധൈര്യം പ്രകടിപ്പിച്ചിരുന്ന ഉന്നത വ്യക്തിത്വമായിരുന്നു മലാനിയുടേത്. കോടതികളിലും അദ്ദേഹത്തിന്റെ പെരുമാറ്റം നിര്‍ഭയമായ രീതിയിലായിരുന്നു.

സമ്പന്നതയുടെ മേളപ്പകിട്ടിലും പഞ്ചനക്ഷത്ര ജീവിതശൈലിയിലും അഭിഭാഷക സമൂഹത്തിലെ താഴെക്കിടയിലുള്ളവരെ അദ്ദേഹം വിസ്മരിച്ചിരുന്നില്ല. രാജ്യത്തെ എല്ലാ അഭിഭാഷക അസോസിയേഷനുകള്‍ക്കും ഉദാരമായ സംഭാവന നല്‍കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. വ്യക്തിപരമായി നല്ല വസ്ത്രങ്ങള്‍, നല്ല ഭക്ഷണം എന്നിവയ്‌ക്ക് മുന്‍തൂക്കം കൊടുത്തിരുന്ന ആളാണെങ്കിലും സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ എപ്പോഴും മുന്‍പന്തിയിലായിരുന്നു അദ്ദേഹം. നിയമമന്ത്രി എന്ന നിലയ്‌ക്ക് ആ വകുപ്പിനെ തന്നെ കാര്യക്ഷമമാക്കാന്‍ കാര്യമായ സംഭാവനകള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ അദ്ദേഹത്തിന്റെ മരണംകൊണ്ട് നഷ്ടമാകുന്നത് അഭിഭാഷക സമൂഹത്തിന് മാത്രമല്ല രാജ്യത്തിന്റെ വിവിധ ജനസമൂഹത്തിനുമാണ്. ഇതുപോലത്തെ ഔന്നത്യമുള്ള വ്യക്തിത്വം ഇനിയും ഉണ്ടാകാന്‍ വളരെ പ്രയാസമാണ്. താന്‍ കൈവച്ച എല്ലാ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് വിജയത്തിന്റെ സോപാനങ്ങള്‍ ചവുട്ടിക്കയറിയ മലാനിയെ അഭിഭാഷക സമൂഹം എന്നെന്നും നന്ദിയോടുകൂടി ഓര്‍ക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.