തിരുവനന്തപുരം: മേലുദ്യോഗസ്ഥന്റെ പീഡനം മൂലം ജോലി ഉപേക്ഷിക്കാനൊരുങ്ങി തിരുവനന്തപുരം റയില്‍വേ പോലീസിലെ ഗ്രേഡ് എസ്.ഐ. ജോലി തുടര്‍ന്നാല്‍ ജീവനൊടുക്കേണ്ടിവരുമെന്നതിനാല്‍ സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് എസ്.പിക്ക് അപേക്ഷ നല്‍കി. മേലുദ്യോഗസ്ഥനായ എസ്.ഐ പെരുമാറുന്നത് അടിമയോടെന്ന പോലെയെന്നാണ് എസ് ഐയുടെ ആരോപണം.
കൊച്ചിയിലും പാലക്കാടുമൊക്കെ അടുത്തിടെ നടന്ന പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ആത്മഹത്യകളുടെ കാരണം മേലുദ്യോഗസ്ഥന്‍മാരുടെ പീഡനം മൂലമുള്ള മാനസികസമ്മര്‍ദമെന്ന് വ്യക്തമായിരുന്നു. അഞ്ച് വര്‍ഷത്തിനിടെ 45 പൊലീസുകാരാണ് കേരളത്തില്‍ ജീവനൊടുക്കിയത്. 29 വര്‍ഷമായി സര്‍വീസിലുള്ള 53 കാരനായ കാട്ടാക്കട സ്വദേശിയായ റയില്‍വേ ഗ്രേഡ് എസ്.ഐയാണ് പരാതിക്കാരന്‍. മേലുദ്യോഗസ്ഥനായ എസ്.ഐ ഏഴ് മാസമായി മാനസികമായി പീഡിപ്പിക്കുന്നൂവെന്നാണ് പരാതി. പരേഡ് ദിവസങ്ങളില്‍ വീട്ടുകാരെയടക്കം പരസ്യമായി ആക്ഷേപിക്കുന്നത് പതിവാണ്. സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ചും റയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ വച്ചും അടിമയോടെന്ന പോലെ അസഭ്യം പറയുകയും ചെയ്യുന്നു.
പരാതിപറഞ്ഞപ്പോള്‍ ജോലിയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മാനസികമായി തകര്‍ന്നതോടെ ജീവനൊടുക്കാന്‍ പലതവണ ആലോചിച്ചതാണെന്നും മൂന്ന് കുട്ടികളുടെ പിതാവായ പൊലീസുകാരന്‍ തുറന്ന് പറയുന്നു. ഇനിയും പീഡനം സഹിച്ച് ജോലി തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യേണ്ടിവരുമോയെന്ന പേടിയുള്ളതിനാലാണ് സ്വയം വിരമിക്കാന്‍ തീരുമാനിച്ചതെന്നും എസ്.പി. ഒ.മഞ്ജുനാഥിന് നല്‍കിയ പരാതിയില്‍ വിശദീകരിക്കുന്നു. മേലുദ്യോഗസ്ഥനോട് മോശമായി പെരുമാറുന്നവര്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് ഒരു സാധാരണ പൊലീസുകാരന്‍ പീഡനംപേടിച്ച് തൊഴിലുപേക്ഷിക്കേണ്ടിവരുന്നത്.
















