Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹൃദയങ്ങളുടെ പൂക്കളം

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Sep 8, 2019, 03:00 am IST
in Samskriti

മക്കളേ, 

നമ്മള്‍ ഓണമാഘോഷിക്കുന്നതു കഴിഞ്ഞുപോയ ഒരു നല്ലകാലത്തിന്റെ ഓര്‍മ്മയ്‌ക്കായിട്ടാണല്ലോ പട്ടിണിയും ദാരിദ്ര്യവും കള്ളവും ചതിയുമില്ലാതെ മനുഷ്യരെല്ലാം സ്‌േനഹത്തിലും ഐക്യത്തിലും ജീവിച്ച ഒരു സുവര്‍ണ്ണകാലത്തിന്റെ ഓര്‍മ്മയ്‌ക്കായി. അന്നത്തെപ്പോലെയുള്ള കാലം എന്നും വരണമെന്നു നമ്മള്‍ ആഗ്രഹിക്കുന്നു, വരുമെന്നു പ്രതീക്ഷിക്കുന്നു. ഇതൊരു നല്ല സങ്കല്‍പമാണ്. മനുഷ്യന്റെ ഒരിക്കലും നശിക്കാത്ത ശുഭപ്രതീക്ഷയുടെ പ്രതീകമാണ് ഓണം.  ഇന്നത്തെ നമ്മുടെ സങ്കല്‍പമാണു നാളെത്തെ യാഥാര്‍ത്ഥ്യമായിത്തീരുന്നത്. 

ഓണത്തിന്റെ സന്ദേശം സമത്വമാണെന്നു പറയാറുണ്ട്. ബാഹ്യലോകത്തിലൊരിക്കലും പൂര്‍ണമായ സമത്വം സാദ്ധ്യമല്ല. എന്നാല്‍ എല്ലാവരിലും ഈശ്വരന്‍ കുടികൊള്ളുന്നു എന്നു ബോധിച്ച്  എല്ലാവരെയും സ്‌േനഹിക്കുന്ന ഭാവം വന്നാല്‍ അതാണു യഥാര്‍ത്ഥ സമത്വം.  

തന്റെ സര്‍വ്വവും നഷ്ടപ്പെടുമെന്നു മുന്‍കൂട്ടി അറിഞ്ഞിട്ടും മഹാബലി സത്യത്തില്‍ ഉറച്ചുനിന്നു. അതിനുവേണ്ടി എന്തു ത്യാഗവും സഹിക്കുവാന്‍ തയ്യാറായി. എല്ലാം നഷ്ടപ്പെട്ട സ്ഥിതിയിലും മഹാബലി തനിക്കായി ഒന്നും ഭഗവാനോടു ചോദിച്ചില്ല. പ്രജകള്‍ എല്ലാവരും സന്തോഷത്തോടെ വാഴുന്നതു കാണാന്‍ കഴിയണമെന്നു മാത്രമേ പ്രാര്‍ത്ഥിച്ചുള്ളു. എല്ലാവരുടെയും സന്തോഷം മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ ത്യാഗവും വിശാലഹൃദയവുമാണു മഹാബലിയുടെ കഥയില്‍നിന്നു നാം ഉള്‍ക്കൊള്ളേണ്ടത്.

ഭരണകര്‍ത്താക്കളും ജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഒരു മാതൃകാചിത്രം ഓണം നമുക്കു നല്‍കുന്നു. പ്രജകളുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കി ജീവിച്ച മഹാബലി, ആ ചക്രവര്‍ത്തിയെ സ്‌നേഹിച്ച ജനങ്ങള്‍. അവര്‍ തമ്മിലുള്ള ഐക്യം, സ്‌നേഹം സമത്വം എല്ലാം ഓണം നമ്മുടെ മുന്‍പില്‍ തുറന്നു കാട്ടുന്നു. മഹാബലിയുടെ കാലത്ത്  എല്ലാവരും ഐശ്വര്യത്തിലും ശാന്തിയിലും ജീവിച്ചിരുന്നു. എങ്ങനെയാണു് അതു സാദ്ധ്യമായത്? അന്നു രാജാവും ജനങ്ങളും, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഒരുപോലെ ധര്‍മ്മനിഴരായിരുന്നു. സത്യം ആചരിച്ചും ദാനധര്‍മ്മങ്ങള്‍ ശീലിച്ചും അവര്‍ ജീവിച്ചു. അതാണ് അവരുടെ ഐശ്വര്യത്തിനു കാരണമായത്. ധര്‍മ്മത്തില്‍ നിന്നാണു സുഖവും ഐശ്വര്യവും ശാന്തിയും ഉണ്ടാവുന്നത്. 

സഹജീവികളോടു സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്ന കൊച്ചുകൊച്ചു പ്രവൃത്തികളാണ് നമ്മുടെ ജീവിതത്തില്‍ ആനന്ദം നിറയ്‌ക്കുന്നത്. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ തനിക്കെന്തുചെയ്യാനാകും എന്ന് ഓരോരുത്തരും ചിന്തിക്കുമ്പോള്‍, സ്വാഭാവികമായും എല്ലാവരുടെയും ഹൃദയങ്ങളില്‍ സന്തോഷം നിറയും.

ഓണക്കാലത്തു കുട്ടികള്‍ ഉത്സാഹപൂര്‍വ്വം ഊഞ്ഞാലാടും. ഇതിലും ഒരു തത്ത്വമുണ്ട്. ഊഞ്ഞാല്‍ ഉയരുമ്പോഴും താഴുമ്പോഴും കുട്ടികള്‍ക്കു സന്തോഷമാണ്. കാരണം താഴുന്നത്  ഉയരാന്‍ വേണ്ടിയാണെന്നവര്‍ക്കറിയാം. അതിനാല്‍ ഭയമില്ല. അതുപോലെ ഉയരുമ്പോഴും ഇതു നീണ്ടുനില്ക്കില്ലെന്നറിയാം. അതിനാല്‍ അഹങ്കാരവുമില്ല. ജീവിതത്തിലും ഈയൊരു മനോഭാവമാണു നമുക്കു വേണ്ടത്. ജീവിതത്തില്‍ ചിലപ്പോള്‍ സുഖമുണ്ടാകും. ചിലപ്പോള്‍ ദുഃഖമുണ്ടാകും. ചിലപ്പോള്‍ ഉയര്‍ച്ചയുണ്ടാകും. ചിലപ്പോള്‍ താഴ്‌ച്ചയുണ്ടാകും. ഉയര്‍ച്ചയുണ്ടാകുമ്പോള്‍ നാം അഹങ്കരിക്കരുത്. അത്  എന്നും നിലനില്ക്കില്ല എന്ന ഓര്‍മ്മവേണം. അതുപോലെ കഷ്ടപ്പാടുണ്ടാകുമ്പോള്‍ തളര്‍ന്നുപോകുകയുമരുത്. അതും കഴിഞ്ഞുപോകും, വീണ്ടും നല്ല കാലം വരുമെന്ന അറിവുവേണം. 

ഓണക്കാലത്തു നാം പൂക്കളം ഒരുക്കാറുണ്ട്. ഭഗവാനോടുള്ള കൃതജ്ഞതയുടേയും ഭക്തിയുടേയും പ്രകടനമാണു പൂക്കളം. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉള്ളിലാണ് നമ്മള്‍ ഭഗവാനു പൂക്കളം ഒരുക്കേണ്ടത്. ഓരോ ഹൃദയത്തിലും കാരുണ്യത്തിന്റെയും സ്‌േനഹത്തിന്റെയും പൂക്കള്‍ വിരിയുമ്പോള്‍ ആ ഹൃദയങ്ങളെല്ലാം ചേര്‍ന്നു ഭഗവാനു് ഏറ്റവും ഇഷ്ടപ്പെട്ട പൂക്കളമായിത്തീരും. അങ്ങനെ ഐക്യത്തിലും സ്‌േനഹത്തിലും ആനന്ദത്തിലും നാം എല്ലാവിധ വ്യത്യാസങ്ങളും മറന്ന് ഒരു മനസ്സായിത്തീരട്ടെ. മക്കളുടെ ഓരോദിവസവും ഓണമായിത്തീരട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.