ലണ്ടന്‍: ബിബിസി സംപ്രേക്ഷണം ചെയ്യുന്ന ആനിമല്‍ പാര്‍ക്ക് സീരിസിന് പ്രേക്ഷകര്‍ ഏറെയാണെങ്കിലും ഇത്തവണം യൂട്യൂബില്‍ ഹിറ്റായത് ഇപ്പിസോഡിനേക്കാള്‍ അതിന്റെ ഷൂട്ടിങ്ങിനിടെയിലെ സംഭവമാണ്. യുകെയിലെ പ്രശ്‌സ്തമായ ലോങ്‌ലീറ്റ് എസ്‌റ്റേറ്റ് ആന്‍ഡ് സഫാരി പാര്‍ക്കിലെ ഷൂട്ടിങ്ങിനിടെയാണു രസകരമായ സംഭവം. ആടുകളിലെ ഇനങ്ങളില്‍ അപൂര്‍വമായ ക്യാമറൂണ്‍ ഇനത്തിലെ ആടുകളെ പറ്റിയായിരുന്നു എപ്പിസോഡ് ഷൂട്ടിങ്.
സിസില്‍ എന്ന വിളിപ്പേരുള്ള ആടായിരുന്നു സംഭവത്തിലെ താരം. പാര്‍ക്കിലെ ജീവനക്കാരിയും ബിബിസി അവതാരകയും ആടിന്റെ അടുത്ത് നിന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ ക്യാമറമാന്‍ ആടിനെ അടുത്തേക്ക് വിളിച്ച് ഷൂട്ട് ചെയ്യുകയായിരുന്നു. മുട്ടുകാലില്‍ ഇരുന്ന് ആടിനെ ഷൂട്ട് ചെയ്ത് എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ക്യാമറാമാന്റെ മര്‍മസ്ഥാനത്തേക്ക് ആടിന്റെ ഇടിയെത്തിയത്. വേദനകൊണ്ട് പുളഞ്ഞെങ്കിലും ക്യാമറയെ സുരക്ഷതമാക്കിയ ശേഷമാണ് ക്യാമറാമാന്‍ താഴേക്ക് വീണത്. അപ്രതീക്ഷിതമായ ആക്രമണത്തിലെ ആദ്യം അമ്പരന്നെങ്കിലും പിന്നീട് ബിബിസി അവതാരകയും പാര്‍ക്ക് ജീവനക്കാരിയും പൊട്ടിച്ചിരിയിലേക്ക് വഴിമാറി. യൂട്യൂബില്‍ എട്ടു ലക്ഷത്തിലധികം പേര്‍ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു.
















