Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പുതിയ ഗവര്‍ണര്‍ ഓണസമ്മാനം

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Sep 7, 2019, 03:00 am IST
inVicharam

സുപ്രീംകോടതിയുടെ നാല്‍പതാമത് ചീഫ് ജസ്റ്റിസായിരുന്നു പി. സദാശിവം. കേരളത്തിന്റെ 23-ാം ഗവര്‍ണറും. കാലാവധി പൂര്‍ത്തിയാക്കി ഈ മാസം 4ന് അദ്ദേഹം പടിയിറങ്ങി. കേരളത്തിന്റെ ജനകീയ ഗവര്‍ണര്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഗവര്‍ണര്‍മാര്‍ക്ക് എന്ത് ജനകീയത എന്നാരും ചോദിക്കരുത്. ഗവര്‍ണര്‍മാര്‍ റോഡിലേക്കിറങ്ങിയാല്‍ ജനങ്ങള്‍ക്ക് വഴിമുട്ടും. ജസ്റ്റിസ് സദാശിവവും മറിച്ചൊരു നിലപാട് സ്വീകരിച്ചതായി കേട്ടിട്ടില്ല. ത്യാഗപൂര്‍ണമായ (?) പൂര്‍വ്വകാല ജീവിതത്തിന് ആദരപൂര്‍വ്വമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശ്രമജീവിതമാണ് ഗവര്‍ണര്‍സ്ഥാനം എന്നുവേണമെങ്കില്‍ പറയാം. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി സംസ്ഥാനത്ത് നിയോഗിക്കപ്പെടുന്നവരാണ് ഗവര്‍ണര്‍. സംസ്ഥാനത്തിന്റെ ഭരണത്തലവന്‍. ഗവര്‍ണര്‍ക്കുവേണ്ടിയാണ് ഉത്തരവുകളും വിജ്ഞാപനങ്ങളും ഇറങ്ങുന്നത്. എന്നുകരുതി സംസ്ഥാന സെക്രട്ടറിയേറ്റില്‍ കയറി സ്വയം ഉത്തരവിറക്കാനോ നിയമനം നടത്താനോ ഒന്നും അനുവദിക്കുന്നുമില്ല.

നിയമസഭ രൂപീകരിക്കുന്നതും സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുന്നതും ഗവര്‍ണറാണ്. എല്ലാം മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം. ജ. സദാശിവം തികഞ്ഞ നിയമജ്ഞനാണ്. അതുകൊണ്ട് ഗുണവും ദോഷവുമുണ്ട്. വൈദ്യന്‍ കാട് വെട്ടിത്തെളിക്കാന്‍ ഇറങ്ങിയാലുള്ള അനുഭവമുണ്ടല്ലോ. കാണുന്നതെല്ലാം മരുന്നുചെടി. അപ്പോള്‍ എന്താകും! കാട് കാടായിത്തന്നെ നിലനില്‍ക്കും. ഇടത് സര്‍ക്കാറിന്റെ കൊള്ളരുതായ്‌മകള്‍ പലതും ചൂണ്ടിക്കാട്ടിയപ്പോഴെല്ലാം ”പാര്‍ക്കലാം” എന്ന നിലപാടായിരുന്നു സദാശിവത്തിനെന്ന് പരാതി ഉയര്‍ന്നതാണല്ലോ. പിരിയാന്‍നേരം ഗവര്‍ണര്‍ പതിവിന് വിപരീതമായി വാര്‍ത്താസമ്മേളനവും യാത്രയയപ്പ് ചടങ്ങും ഗംഭീരമാക്കി. സുപ്രീംകോടതിവിധി നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ബാധ്യതയുണ്ടെന്ന കമന്റ് അദ്ദേഹം പാസാക്കി. അത് അക്ഷരംപ്രതി ശരിയാണ്. അങ്ങനയേ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പറയാന്‍ പറ്റൂ. പക്ഷേ അതിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാര്‍ പോക്കണക്കേട് കാണിച്ചാല്‍ അതിനെ അനുകൂലിക്കാന്‍ പറ്റുമോ? ഇല്ലേ ഇല്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ചെയ്തത് പോക്കണക്കേടാണെന്ന് അറിയാത്തവരുണ്ടോ!

സിപിഎം അണികളും അനുഭാവികളും സര്‍ക്കാര്‍ ചെയ്തത് പോക്കണക്കേടാണെന്ന് തിരിച്ചറിഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ സര്‍ക്കാരിനെ പാഠവും പഠിപ്പിച്ചു. അത് പാര്‍ട്ടിയും തിരിച്ചറിഞ്ഞു. നയം മാറ്റാനും നിശ്ചയിച്ചു. ഇനി നിര്‍ബന്ധിച്ച് ഒരു യുവതിയേയും ശബരിമലയിലെത്തിക്കില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുമുണ്ട്. അതിന്റെ ന്യായാന്യായത്തിലേയ്‌ക്കു കടക്കുന്നില്ല. പക്ഷേ സുപ്രീംകോടതിവിധി നടപ്പാക്കിയേ പറ്റൂ എന്ന് പറഞ്ഞ ഗവര്‍ണര്‍, ശബരിമല വിഷയത്തെക്കാള്‍ മുന്നേവന്ന പിറവംപള്ളി പ്രശ്‌നം സംബന്ധിച്ച വിധിയുടെ കാര്യത്തില്‍ ഏന്തേ നടപടി സ്വീകരിക്കാത്തതെന്ന് പിണറായി വിജയനോട് ചോദിച്ചോ എന്തൊ!

ജസ്റ്റിസ് സദാശിവത്തിന് പകരമായി സത്യപ്രതിജ്ഞ ചെയ്തത് മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനാണ്. മലയാളികള്‍ക്ക് മുന്നേ പരിചിതമായ പേരാണത്. യാഥാസ്ഥിതിക മുസ്ലിങ്ങള്‍ക്ക് സ്വാധീനം ഏറെയുള്ള കേരളത്തിലെ ഗവര്‍ണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍ ഏറെ പരിഷ്‌ക്കരണവാദിയാണ്. മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാക്കണമെന്നാഗ്രഹിക്കുന്ന മാന്യവ്യക്തിത്വമാണദ്ദേഹം. രാജീവ് പ്രധാനമന്ത്രിയായിരിക്കെ ഷാബാനുകേസില്‍ സുപ്രിംകോടതിവിധിയെ മറികടക്കാന്‍ നിയമനിര്‍മ്മാണത്തിന് ഒരുങ്ങിയതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവച്ചതാണ് ഖാന്‍. പല പാര്‍ട്ടികളിലൂടെ കടന്ന് 15 വര്‍ഷംമുമ്പ് ബിജെപിയിലെത്തിയെങ്കിലും ഒരു വ്യാഴവട്ടംമുന്‍പ് ബിജെപിയില്‍നിന്ന് അകന്നു. ബിജെപിയുടെ ദൈനംദിന രാഷ്‌ട്രീയത്തില്‍ സജീവമല്ലാതിരുന്ന ആരിഫ് മുഹമ്മദ്ഖാനെ കേരളത്തില്‍ ഗവര്‍ണറാക്കിയതില്‍ ബിജെപിക്ക് രാഷ്‌ട്രീയ ലക്ഷ്യമെന്ന് തലക്ക് വെളിവുള്ളവരാരെങ്കിലും പറയുമോ? അങ്ങനെ പറയുന്നവരുണ്ട്. അതില്‍ മുഖ്യനാണ് ലോകസഭാംഗമായ കെ. മുരളീധരന്‍. ബിജെപിയുടെ രാഷ്‌ട്രീയലക്ഷ്യം. മുസ്ലിം ന്യൂനപക്ഷത്തില്‍ സ്വാധീനമുണ്ടാക്കാനുള്ള തന്ത്രം! ഒരു ഗവര്‍ണര്‍ക്ക് എങ്ങനെ രാഷ്‌ട്രീയ ലാഭമുണ്ടാക്കിക്കൊടുക്കാനാകുമെന്നാണ് മുരളീധരന്‍ കാണുന്നത്? പറഞ്ഞത് മുരളീധരനായതുകൊണ്ട് അതൊന്നും അത്ര ഗൗരവമായി എടുക്കേണ്ടതില്ല. വായില്‍വന്നത് കോതക്ക് പാട്ട് എന്നതാണ് അങ്ങേരുടെ സ്വഭാവം.

ഡിക്ക് വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ കെ. കരുണാകരന്‍ തീരുമാനിച്ചപ്പോള്‍ ‘എനിക്ക് ഇങ്ങനെയൊരു അച്ഛനില്ല’ എന്ന് പ്രഖ്യാപിച്ച വമ്പനല്ലെ? മക്കളെപ്പറ്റി ‘ഇതെന്റെ ചോരയാണെന്ന്’ അച്ഛന്‍ പറയും. കെ. കരുണാകരന്‍ അന്ന് അങ്ങനെ പറഞ്ഞതായി കേട്ടിട്ടില്ല. മൂത്രമാണെന്ന് പറഞ്ഞിട്ടുമില്ല. ബിജെപി ഗവര്‍ണറായി കേരളത്തിലേക്കയക്കുന്ന ആദ്യ വ്യക്തിയല്ല ഖാന്‍. നേരത്തെ സിക്കന്തര്‍ ഭക്ത് എന്നൊരു ഗവര്‍ണറുണ്ടായിരുന്നില്ലെ. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെയാണ് ഭക്ത് ഗവര്‍ണറായത്. ശാന്തിക്കും സമാധാനത്തിനും പ്രോട്ടോക്കോള്‍പോലും മാറ്റിവച്ച ഗവര്‍ണര്‍. മാറാട് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അവസരോചിതമായ തീരുമാനം എടുത്തു ഭക്ത്. അതിന്റെ വിശദാംശം പിന്നീടാകാം. കഴിഞ്ഞ ദിവസം മുരളീധരന്‍ മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത് ”മൈക്കുണന്‍” എന്നാണ്. എം.വി. ജയരാജന് പഠിക്കുകയാണോ ഈ കോണ്‍ഗ്രസ്സുകാരന്‍. ജസ്റ്റിസുമാരെയും രാഷ്‌ട്രീയക്കാരെയുമെല്ലാം ഭള്ള് പറഞ്ഞ് വാര്‍ത്ത സൃഷ്ടിച്ച ആളാണെല്ലോ ജയരാജന്‍. മുരളീധരന്‍ സോണിയയെ മദാമ്മയെന്നും അവരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ ”അലൂമിനിയം പട്ടേലെ”ന്നുമൊക്കെ വിശേഷിപ്പിച്ച് മിടുക്ക് കാട്ടിയതിനാല്‍ ഇപ്പോള്‍ പറയുന്നതൊന്നും കാര്യമാക്കേണ്ടതില്ല.

പുതിയ ഗവര്‍ണര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ഇനി പുതിയ ചീഫ് ജസ്റ്റിസ് വന്നാലോ, ഗവര്‍ണറാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. പണിക്കര്‍ കോലം കെട്ടും മുമ്പ് തമ്പ്രാനെ (നാടുവാഴിയെ) തൊഴുന്നതും തെയ്യം കെട്ടിയശേഷം പണിക്കരെ തമ്പ്രാന്‍ തൊഴുന്നതും ഞമ്മള് കണ്ട് എന്നപോലെ. രാഷ്‌ട്രീയക്കാരന്‍ എന്നതിനപ്പുറം സാമൂഹ്യ പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളിലെല്ലാം പേരെടുത്ത വ്യക്തിത്വമാണ് ആരിഫ് മുഹമ്മദ് ഖാന്‍. 26-ാം വയസ്സില്‍ യുപി നിയമസഭയില്‍ അംഗമായ അദ്ദേഹം, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിയോഗിക്കപ്പെട്ടതില്‍ സന്തുഷ്ടനാണ്. ദൈവത്തിന്റെ നാട്ടിലെ രാഷ്‌ട്രീയവും ഭരണവും പരിശോധിക്കുമ്പോള്‍ അഭിപ്രായം മാറാതിരിക്കട്ടെ. ഏതായാലും, ‘ന്യൂനപക്ഷമാണെന്ന് സ്വയംകരുതി ഇരുന്നാല്‍ ഭയപ്പെട്ടുകൊണ്ടേയിരിക്കും, പകരം ഇന്ത്യക്കാരനാണെന്ന് അഭിമാനിക്കുക’ എന്ന് ഉപദേശിക്കുന്നു ആരിഫ് മുഹമ്മദ് ഖാന്‍. അദ്ദേഹത്തെ കേരളത്തിന്റെ ഗവര്‍ണറായി നിയോഗിച്ചത് കേന്ദ്രത്തിന്റെ ഓണസമ്മാനമെന്ന് ആശ്വസിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.