കൊച്ചി : കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയനീയാവസ്ഥയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച് സര്‍ക്കാരിനും കൊച്ചി കോര്‍പ്പറേഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ ശിക്ഷ കുത്തനെ ഉയര്‍ത്തിയപ്പോള്‍ സംസ്ഥാനത്ത റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ഹൈക്കോടതി കേസെടുത്തിരിക്കുന്നത്.
കലൂര്‍ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില, കുണ്ടന്നൂര്‍ ഭാഗങ്ങളില്‍ വാഹനമോടിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
















