തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു. മുപ്പത് വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന കാരോട് പഞ്ചായത്തിലെ കാന്തള്ളൂര്‍ വാര്‍ഡാണ് ബിജെപി പിടിച്ചെടുത്തത്. ബിജെപി സ്ഥാനാര്‍ഥി കെ പ്രമോദ് 34 വോട്ടിനാണ് വിജയിച്ചത്. സിപിഎമ്മിന്റെ വി.സൗമ്യയും കോണ്‍ഗ്രസിന്റെ ടി. സത്യരാജുമായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍. സിപിഎമ്മിന്റെ മെംബറായിരുന്ന സിബി ബിനുവിന് ജോലി ലഭിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
തിരുവനന്തപുരം ജില്ലയില്‍ എല്‍.ഡി.എഫിനു നാലു വാര്‍ഡുകള്‍ നഷ്ടമായി. ഇതില്‍ മൂന്നെണ്ണം യുഡിഎഫും ഒരെണ്ണം ബിജെപിയുമാണ് നേടിയത്. കുണ്ടറ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു.അതേസമയം കുളക്കട പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ എല്‍.ഡി.എഫ് വിജയിച്ചു. മങ്കടയിലെ നന്നംമുക്കില്‍ കോണ്‍ഗ്രസ് വിജയിച്ചു.
















