ന്യൂദല്‍ഹി: കശ്മീരില്‍ ഇന്ത്യന്‍ സൈന്യം അപായപ്പെടുത്തിയ യുവാവിന്റേതെന്ന് കാട്ടി ട്വീറ്റ് ചെയ്ത മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനു ഉഗ്രന്‍ മറുപടിയുമായി പോണ്‍ സിനിമ താരം ജോണി സിന്‍സ്. നന്ദി, ബാസിത്, എന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സ് അറിയാന്‍ എന്റെ കാഴ്ചയ്‌ക്കു കുഴപ്പമൊന്നുമില്ലെന്നായിരുന്നു സിന്‍സിന്റെ റീട്വീറ്റ്. ഇന്നലെയാണ് അനന്ത്നാഗില്‍ നിന്നുള്ള യൂസഫ് എന്നയാളുടെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും കാട്ടി ബാസിത് സിന്‍സിന്റെ ചിത്രം പോസ്റ്റ് ചെയ്തു ട്വീറ്റ ചെയ്തത്്. ജോണി സിന്‍സിന്റെ പോണ്‍ വീഡിയോയില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ട് അടക്കമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് പുറത്തുവിട്ടതോടെ അബ്ദുള്‍ ബാസിത് ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. ഇതു വാര്‍ത്തയായതോടെയാണു ബാസിതിനെ ട്രോളി സിന്‍സ് തന്നെ രംഗത്തെത്തിയത്.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യന്‍ നടപടിയില്‍ അമര്‍ഷം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍ നിരന്തരമായി രംഗത്തെത്തുന്നുണ്ട്. ഇതിനിടെയാണ് കശ്മീരിലേതെന്ന് തെറ്റിദ്ധരിച്ച് മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് റീട്വീറ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിനിടയാക്കിയിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ പാക്കിസ്ഥാന്‍ ഇന്ത്യന്‍സ്ഥാനപതിയെ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കുറയ്‌ക്കുകയും ചെയ്തിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും യാഥാര്‍ത്ഥ്യം പാക്കിസ്ഥാന്‍ ഉള്‍ക്കൊള്ളണമെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യ ജമ്മു കശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ഇക്കാര്യം എല്ലാ അന്താരാഷ്‌ട്രവേദികളിലും ഉന്നയിക്കുമെന്നുമുള്ള ഇമ്രാഖാന്റെ പദ്ധതിക്കു തടസം നേരിട്ടിരിക്കുകയാണ് അബ്ദുള്‍ ബാസിത് കാരണം. നേരത്തേ കശ്മീരില്‍ ജനങ്ങള്‍ മരിച്ചുവീഴുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ വ്യാജപ്രചരണം അദ്ദേഹത്തിന് വിനയായിരുന്നു.
















