പാലക്കാട്: ഓണ വിപണി ലക്ഷ്യമാക്കി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മായം കലര്‍ത്തിയ പതിനായിരക്കണക്കിന് ലിറ്റര്‍ പാല്‍ പിടികൂടി. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ ഘടകം നേതൃത്വം നല്‍കുന്ന സൊസൈറ്റിയാണ് മായം കലര്‍ന്ന പാല്‍കടത്തിയത്. പാലക്കാട് മീനാക്ഷിപുരം ക്ഷീരവികസന വകുപ്പ് ചെക്‌പോസ്റ്റിലെ പരിശോധനയിലാണ് 12157 ലിറ്റര്‍ പാല്‍ പിടിച്ചെടുത്തത്. സിപിഎമ്മിന്റെ പയ്യന്നൂരിലെ ജനത ചാരിറ്റബിള്‍ സൊസൈറ്റിക്കായാണ് പൊള്ളാച്ചിയില്‍നിന്നും പാല്‍കൊണ്ടുവന്നത്.രണ്ട് ഘട്ടങ്ങളായി നടത്തിയ ഗുണനിലവാര പരിശോധനയിലും പാലില്‍ മായം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തി.
അനിയന്ത്രിതമായ അളവില്‍ മാല്‍ടോ ട്രക്‌സിന്‍ എന്ന പദാര്‍ത്ഥം പാലില്‍ ചേര്‍ത്തിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. പാലിലെ ഖര പദാര്‍ത്ഥങ്ങളുടെ അളവ് കൂട്ടുന്നതിനാണ് മാല്‍ടോ ട്രക്‌സിന്‍ ചേര്‍ക്കുന്നത്. അലര്‍ജി, ആസ്തമ, ഗ്യാസ് എന്നീ രോഗങ്ങള്‍ക്കും പ്രമേഹം വര്‍ധിക്കുന്നതിനും മാല്‍ടോ ട്രക്‌സിന്‍ കാരണമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ പാല്‍കുടിച്ചാല ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പരിശോധനക്കായി പാലിന്റ സാമ്പിള്‍ തിരുവന്തപുരത്തെ സംസ്ഥാന ഡയറി ലാബിലേക്ക് അയച്ചിട്ടുണ്ട്. പാല്‍കൊണ്ടുവന്ന ടാങ്കര്‍ ലോറി ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്തു.
















