ഇസ്ലാമബാദ് : പാക്കിസ്ഥാന്‍ ഒരിക്കലും ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ മുതിരില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വാക് തര്‍ക്കങ്ങള്‍ മുറുകിയ പശ്ചാത്തലത്തലത്തിലാണ് ഇമ്രാന്‍ഖാന്റെ അടുത്ത പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയും പാക്കിസ്ഥാനും ആണവ ശക്തി രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ഒരു യുദ്ധം ഉണ്ടായാല്‍ അത് ലോകത്തെ തന്നെ അപകടത്തിലേക്ക് തള്ളിവിട്ടേക്കാമെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു. പാക് ഗവര്‍ണര്‍ ഹൗസില്‍ സിഖ് സമൂഹത്തെ അഭിമുഖീകരിച്ച് സംസാരിക്കവേയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്.
യുദ്ധം എന്നത് ഒരിക്കലും പ്രശ്‌നത്തിനുള്ള പരിഹാരമല്ല. യുദ്ധത്തില്‍ തോല്‍ക്കുന്നവനും ഒരര്‍ത്ഥത്തില്‍ പരാജിതന്‍ തന്നെയാണ്. യുദ്ധം പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിലേക്കാണ് വഴിവെയ്‌ക്കുക. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണ പ്രദേശമാക്കിയതില്‍ പാക്കിസ്ഥാന്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഇത് അന്താരാഷ്‌ട്ര ശ്രദ്ധയില്‍പ്പെടുത്താനും യുഎന്നില്‍ ലോക രാജ്യങ്ങളുടെ പിന്തുണയും ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് കശ്മീര്‍ എന്ന മറുപടിയാണ് രാജ്യങ്ങള്‍ നല്‍കിയത്.
തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വളച്ചൊടിച്ച് വീണ്ടും യുഎന്നില്‍ പാക്കിസ്ഥാന്‍ കത്ത് നല്‍കിയിരിക്കുകയാണ്. അതേസമയം കശ്മീര്‍ ആഭ്യന്തര വിഷയമാണെന്നാണ് ഇന്ത്യയുടെ നിലപാട്. പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതും ആണെന്നും ഇതില്‍ ഒരു രാജ്യത്തിന്റേയും ഇടപെടല്‍ ആവശ്യമില്ല. പാക് മണ്ണിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച ശേഷം ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നാണ് ഇന്ത്യ കര്‍ശ്ശന നിലപാട് എടുത്തിരിക്കുന്നത്.
















