തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, കളമശ്ശേരി, ഷൊര്‍ണ്ണൂര്‍, പാലക്കാട്, മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലേക്കുമാണ് വോട്ടെടുപ്പ്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ മണമ്പൂര്‍ ഡിവിഷനിലും 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്. നാലിനാണ് വോട്ടെണ്ണല്‍.
















