വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതായി യുഎസ് ഗവേഷണ വിഭാഗം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഭരണപരിചയമില്ലെന്ന് കാണിച്ചാണ് സൈന്യം ഭരണം ഏറ്റെടുക്കുന്നത്. യുഎസ് ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ അവഗാഹം സൃഷ്ടിക്കാന്‍ സഹായിക്കുന്ന സ്വതന്ത്ര ഗവേഷണ വിഭാഗമായ കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് സര്‍വീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദവിയേറ്റെടുത്തതോടെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുന്നത് സൈന്യമാണെന്നാണ് യുഎസ് പ്രതിനിധി സഭയിലെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നിരോധിത ഭീകര ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്ന ചെറുപാര്‍ട്ടികളും സംഘടനകളും പാക്കിസ്ഥാനില്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഭരണ പരിചയമില്ലാത്ത ആളാണ് ഇമ്രാന്‍ ഖാന്‍. നവാസ് ഷെരീഫിനെ പുറത്താക്കാനായി പാക് പൊതുതിരഞ്ഞെടുപ്പില്‍ ഇമ്രാന് സഹായമായി ആഭ്യന്തര രാഷ്‌ട്രീയ തലങ്ങളില്‍ സൈന്യം ഇടപെടല്‍ നടത്തിയിരുന്നു. ഷെരീഫിന്റെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനും ഇമ്രാന്റെ പാര്‍ട്ടിക്ക് അധികാരത്തിലേക്ക് കടന്നുവരാനുമുള്ള വഴിയൊരുക്കാനും ശ്രമങ്ങള്‍ നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
















