അമ്മ മനസ്സുകളുടെ മാന്ത്രിക സ്വാധീനം വൈക്കത്തപ്പന്റെ നാട്ടിലെ ഗോപകുമാറിന്റെ ജീവിതയാത്രയില്‍ പ്രഭാവലയമാകുന്നു. ജന്മം പുണ്യം പകരുന്ന പൂവിതളാകണമെന്ന പൂര്‍വ്വിക മോഹത്തിന്റെ പൂര്‍ണ്ണതയിലാണ് കൊട്ടാരം വീട്.
നാടിനെ അമരത്വത്തിലേക്കു നയിക്കണമെന്ന അടങ്ങാത്ത മോഹത്തിന്റെ കഥ പറയുന്ന കൗമാരം. പ്രവര്‍ത്തനമണ്ഡലത്തില്‍ ഉപബോധമനസ്സിനു വ്യാപ്തികൂട്ടിയിട്ടും അതിനുമപ്പുറം കടന്ന അനുഭവക്കാഴ്ചകളുടെ യൗവ്വനം.
ദുരന്തങ്ങളുടെ നിരന്തര പ്രയാണങ്ങളിലും മുടങ്ങാത്ത സംഘജപത്തിലൂടെ ആവാഹിച്ചെടുത്ത ഉള്‍ക്കരുത്തിന്റെ നേര്‍ക്കാഴ്ചയാണ് ഇത്. കാന്‍സര്‍ കാര്‍ന്നു തിന്നുമ്പോഴും രോഗങ്ങള്‍ പാദാദികേശം ആധിപത്യമുറപ്പിക്കുമ്പോഴും ഒരു യോഗിയുടെ മനോബല ദൃഷ്ടാന്തമായിരുന്നു വൈക്കം ഗോപകുമാര്‍.
അടിയന്തിരാവസ്ഥയുടെ ഭീകരമുഖത്തിന്റെ ജീവിക്കുന്ന പ്രതിബിംബമാണ് വൈക്കം ഗോപകുമാര്‍. ജീവിതം അസ്തമിച്ചു എന്നു കരുതിപ്പോയ ഒരു നാള്. അതിക്രൂരമായ പീഡനമുറകളുടെ കൊല്ലാക്കൊല. ശരീരം ചതച്ചുകൂട്ടുന്ന മര്‍ദ്ദനമുറകള്‍.
ക്രൂരമായ പ്രഹരത്തിലൂടെ വെന്തെരിയുന്ന വേദനയും പേറി ഉറങ്ങാത്ത രാത്രികള്‍. നിരന്തരം കൊല്ലാകൊല ചെയ്യുന്ന കാക്കിക്കാരോട് ഒരുനാള്‍ ഗര്‍ജിച്ചു പറഞ്ഞു, നിങ്ങള്‍ക്ക് എന്നെ കൊല്ലാന്‍ സാധിക്കും.
അന്നത്തെ വേദനകളുടെ ആഴം അളക്കാന്‍ എനിക്കറിയില്ല. പക്ഷെ അതിലും കൂടുതല്‍ വേദനിച്ചത് ഞാന്‍ മര്‍ദ്ദനമേറ്റ് പുളയുന്ന സമയത്ത് എന്റ അമ്മ പറമ്പിലും വീട്ടിലും ഭ്രാന്തമായി ഉറങ്ങാത്ത രാത്രികളുമായി കിടന്നലറുകയായിരുന്നെന്നറിഞ്ഞപ്പോഴാണ് ഗോപകുമാര്‍ പറയുന്നു.
ഞാന്‍ എവിടെയെന്നു പോലും അറിയാതിരുന്ന എന്റെ അമ്മ എനിക്കേല്ക്കുന്ന മാരക മര്‍ദ്ദനത്തിന്റെ വേദന അനുഭവിക്കുകയായിരുന്നു എന്നത് എന്നെ ഇന്നും വിസ്മയിപ്പിക്കുന്നു. നൊന്തുപെറ്റ അമ്മയ്ക്ക് മകനിലുള്ള അവഗാഹബന്ധത്തിന്റെ തീവ്രത ഞാന്‍ മനസ്സിലാക്കി.
ജീവിതത്തില്‍ പെയ്തിറങ്ങിയ ദുരിതങ്ങളുടെ പെരുമഴകളൊക്കെ ആത്മബലം കൊണ്ട് അതിജീവിച്ച വൈക്കം ഗോപകുമാര്‍ ഇന്ന് കാന്‍സര്‍ രോഗബാധിതനാണ്. ഈ മാരകരോഗത്തോട് പടപൊരുതി അതിജീവനത്തിന്റെ പാതയിലൂടെ നീങ്ങുന്ന ഗോപകുമാറിന് മറ്റൊരമ്മ മാതാ അമൃതാനന്ദമയി് ആത്മബലമേകുന്നു.ഈ ജന്മം കത്തിതീര്ന്നുകൊണ്ടേയിരിക്കുന്നു.അടുത്ത ജന്മത്തിലും സമസ്ത ഹിന്ദുസമൂഹത്തിനു വേണ്ടി പട പൊരുത്തുന്ന സമരനായകനാകുമ്പോഴും അമ്മ കൂടെ ഉണ്ടാകുമെന്ന വാക്ക് ജന്മാന്തരങ്ങളിലേക്കുള്ള മാര്‍ഗ ദീപമാകുന്നു.അതിന്റ ആദ്യതെളിവുതന്നെ ക്യാന്‍സറിന്റെ വേദന അമ്മ ഏറ്റെടുത്തുകഴിഞ്ഞു എന്നതാണ്. അമ്മ മനസ്സുകള്‍ക്കു മുന്നില്‍ സര്‍വ്വതും സമര്‍പ്പിക്കുന്ന ജീവിതയാത്ര.
രാഷ്ട്രീയ സ്വയം സേവകസംഘം താലൂക്ക് പ്രചാരക്, ജില്ലാ പ്രചാരക്, വിഭാഗ് കാര്യവാഹ്, ബിജെപി സംസ്ഥാന സെകക്രട്ടറി, ജില്ലാ പ്രസിഡന്റ്, ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ച വൈക്കം ഗോപകുമാര്‍ പ്രമുഖ വാഗ്മിയും മികച്ച സംഘാടകനുമാണ്.
അദ്ധ്യാപകനായിരുന്ന അച്ഛനോടൊപ്പം ആലപ്പുഴയില്‍ താമസിക്കുന്ന കാലത്ത് 1965 ലാണ് ആദ്യം ശാഖയില്‍ പോകുന്നതും സ്വയം സേവകനാകുന്നതും. ലിയോതെര്ട്ടിന്ത് സ്കൂളിലെ അധ്യാപകനായിരുന്ന അച്ഛന് സംഘത്തോട് വലിയ ആഭിമുഖ്യമുണ്ടായിരുന്നു. ആലപ്പുഴയില്‍ എസ്.സേതു മാധവന് ജില്ലാ പ്രചാരകനായിരുന്ന 1966ല്‍ പ്രാഥമിക ശിക്ഷണശിബിരവും 67ല്‍ പ്രഥമവര്‍ഷ ഒ.ടി.സിയും 68ല്‍ ദ്വിതീയ വര്‍ഷ ഒടിസിയും കഴിഞ്ഞു. ഉടന്‍ തന്നെ വിസ്താരകനുമായി. ആദ്യം അടൂര്‍ കടമ്പനാട്ടയിരുന്നു പ്രവര്‍ത്തനമേഖല തുടര്‍ന്ന് എറണാകുളം നഗരത്തില്‍ 1969ല്‍ മൂന്നാം വര്‍ഷ ഒടിസിക്കു ഭാസ്ക്കര്‍ റാവുജി പറഞ്ഞയച്ചു. 16-ാം വയസ്സില്‍ തൃതീയവര്‍ഷം ഒടിസി കഴിഞ്ഞവര്‍ ഇപ്പോള്‍ ഞാനും വിഭാഗ് പ്രചാരകനായിരുന്ന വി.എന്‍.ഗോപിനാഥന് ചങ്ങനാശേരിയും മാത്രമാണുള്ളതെന്ന് ഗോപകുമാര്‍ പറയുന്നു. 23-ാം വയസ്സില്‍. ആലപ്പുഴ ജില്ലാ പ്രചാരകനായിരുന്ന കാലത്താണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം. 1976-ലെ അടിയന്തരാവസ്ഥക്കാലത്തെ ഇടിമുറിക്കൂട്ടിലെ ഓര്‍മ്മകളിലേക്ക് ആ വാക്കുകള്‍ ചിതറി വീണു. ആലപ്പുഴ നഗരത്തില്‍ മുപ്പാലത്തിനടുത്ത് പോലീസ് സ്റ്റേഷനു ചേര്‍ന്നു നില്ക്കുന്ന കൗസ്തുഭം എന്ന പഴയ വീട്ടിലായിരുന്നു പോലീസ് ക്യാമ്പ്.
ഇസ്പേഡ് എന്നറിയപ്പെട്ടിരുന്ന ഗോപിനാഥന് നായര്‍, അന്ന് സി.ഐ. ആയിരുന്ന സുരേന്ദ്രന്, ഇപ്പോള്‍ പൊലീസില്‍ ഉന്നത ഉദ്യോഗസ്ഥനായ ജയപ്രകാശ് തുടങ്ങിയവരായിരുന്നു ക്യാമ്പിന്റെ ചുമതലക്കാര്‍. ആയിരം വാട്ട്സ് കത്തിനില്‍ക്കുന്ന വൈദ്യുതി വിളക്കിന്റെ വെളിച്ചത്തില്‍ ചോദ്യങ്ങള്‍ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. 33 പല്ലുകള്‍ ഉളള ഭാസ്കര്‍റാവു എവിടെ?’ എന്നതായിരുന്നു ഒരു ചോദ്യം. ആര്‍എസ്എസ്സിന്റെ മുഖ്യ സംഘാടകരിലൊരാളായ ഭാസ്കര്‍റാവു അടിയന്തരാവസ്ഥയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുന്നകാലമായിരുന്നു അത്. അദ്ദേഹം ആലപ്പുഴയിലും എത്തിയിരുന്നു.1976 മാര്‍ച്ച് 22ന് പ്രഫ:സോമരാജന്റ വീട്ടില്‍ ഭാസകര്റാവു താമസിച്ചു എന്നതാണ് ഗോപകുമാറിനെ ഒറ്റുകൊടുക്കുവാനുള്ള പ്രധാന കാരണം സോമരാജന്റെ ഭാര്യസഹോദരന് സോമന് യൂത്ത്കോണ്‍ഗ്രസ് അലപ്പുഴ ജില്ലാ പ്രസിഡന്റ് ആയിരുന്നു.കേരളീയനല്ലെങ്കിലും കേരളീയനെപ്പോലെ ജീവിക്കുകയും ആര്‍എസ്സ്എസ്സിന്റെ താഴെത്തട്ടുവരെ ബന്ധം പുലര്‍ത്തുകയും ചെയ്ത അമ്മാവനായിരുന്നു ഭാസ്കര്‍ റാവു.
ഭാസ്കര്‍ റാവുവിനെ കിട്ടാന്‍ വേണ്ടിയാണ് ഗോപകുമാറിനെ ക്യാമ്പിലെത്തിച്ചത്. തുടര്‍ന്ന് ചോദ്യങ്ങളുടെ ശരവര്‍ഷമായിരുന്നു കുരുക്ഷേത്രം എവിടെ അച്ചടിക്കുന്നു?”. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങളുടെയും മറ്റ് പ്രസിദ്ധീകരണങ്ങളുടെയും മേല്‍ കടുത്ത സെന്‍സറിംഗ് നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചിരുന്നു. എന്നാലിവയെല്ലാം തൃണവല്ഗണച്ച് അടിയന്തരാവസ്ഥ ക്കാലത്തെ ഭരണ, പോലീസ് ഭീകരതകളെ കുരുക്ഷേത്രം എന്ന ആര്‍എസ്എസ് പ്രസിദ്ധീകരണം ജനസമക്ഷമെത്തിച്ചു.
കേരളമൊട്ടാകെ കുരുക്ഷേത്രത്തിന്റെ അയിരകണക്കിന് കോപ്പികള്‍ രഹസ്യമായി വിതരണം ചെയ്യപ്പെട്ടിരുന്നു. ജില്ലകള്‍ മാറിമാറി പ്രസ്സുകള്‍ മാറിമാറി അച്ചടിച്ചിരുന്ന കുരുക്ഷേത്രം തടയേണ്ടണ്ടത് ഭരണവര്‍ഗ്ഗത്തിന്റെ ആവശ്യമായി മാറി. രഹസ്യമായി അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന കുരുക്ഷേത്രത്തിന്റെ ഉറവിടവും ഗോപകുമാറില്‍ നിന്ന് പൊലീസിന് അറിയേണ്ടിയിരുന്നു. അതിനും മൗനമായിരുന്നു മറുപടി. ആ നിമിഷം മുതല്‍ പതിനാറുദിവസം നീണ്ട മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ക്ക് ‘കൗസ്തുഭ’ത്തിന്റെ നാലു ചുമരുകളും ഇന്നും സക്ഷിയാണ്.
1976 ആഗസ്റ്റ് ഒന്നിനാണ് ഗോപകുമാറിനെ പൊലീസ് പിടികൂടിയത്. ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍വച്ച് അടുത്തു പരിചയമുണ്ടായിരുന്ന യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗോപകുമാറിനെ പോലീസിന് ഒറ്റിക്കൊടുക്കുകയായിരുന്നു. പോലീസ് ബസ് സ്റ്റാന്‍ഡ് വളയുകയും താന്‍ അകപ്പെട്ടു എന്നു ബോദ്ധ്യമാവുകയും ചെയ്ത അവസരത്തില്‍ കൈയിലിരുന്ന ഒളിപ്രവര്ത്തനത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകളടങ്ങുന്ന ബാഗും കുടയും ആദ്യംകയറിയ ബസ്സില്‍ ഉപേക്ഷിച്ച് ഗോപകുമാര്‍ മറ്റൊരു ബസ്സില്‍ കയറിയിരുന്നു. ബസ് സ്റ്റാന്‍ഡില്‍ അരങ്ങേറിയ അസാധാരണ സംഭവങ്ങള്‍കണ്ട് ഓടിക്കൂടിയ നാട്ടുകാരോടായി ”കള്ളനോട്ടുകേസിലെ പ്രതി” എന്ന് പോലീസ് വിളിച്ചുപറഞ്ഞു. ജയപ്രകാശിനായിരുന്നു ആദ്യ ഊഴം. എന്തോ ഒരു ചോദ്യം ചോദിച്ച് അയാള്‍ കൈയിലിരുന്ന റൂള്‍ത്തടി കൊണ്ട് തലയിലാഞ്ഞടിച്ചു. തലപൊട്ടി മുഖത്തും ശരീരത്തുമായി ചോരപടര്‍ന്നു. ഗോപകുമാര്‍ ബോധംകെട്ടുവീണു. ബോധമുണരുമ്പോള്‍ ശക്തമായ, കണ്ണു മങ്ങിപ്പോകുന്ന പ്രകാശമുളള ഒരു മുറിയിലായിരുന്നു . അവിടെ കിടന്നാല്‍ പകലും രാത്രിയും അറിയുമായിരുന്നില്ല. ഭക്ഷണം കഴിക്കുന്നതും മലമൂത്ര വിസ്സര്‍ജ്ജനം നടത്തുന്നതുമൊക്കെ ആ മുറിയില്‍ തന്നെ- ഗോപകുമാര്‍ ഓര്‍മ്മിക്കുന്നു.
തുടര്‍ന്ന് അതിക്രൂരനായ ഗോപിനാഥന്‍നായര്‍ എല്ലാ മര്‍ദ്ദനമുറകകളും ദിവസങ്ങളോളം പ്രയോഗിച്ചു. കാവാടികെട്ടലായിരുന്നു തുടക്കം.പത്തുവയസ്സുമുതല്‍ ആര്‍എസ്സ്എസ്സിന്റെ ശിക്ഷണത്തില്‍ വളര്‍ന്നതുകൊണ്ട് പിടിച്ചുനിന്നു. കൈ രണ്ടും മുകളിലേയ്ക്ക് പിടിച്ചുയര്‍ത്തി വരിഞ്ഞ്കെട്ടും അതിനുശേഷം കൈകള്‍ക്കും കഴുത്തിനുമിടയിലൂടെ ഒരു ലാത്തി തിരുകിക്കയറ്റും. ആ മരവിപ്പില്‍തുടങ്ങും വേദന. പിന്നീടത് വളര്‍ന്ന് ബോധം കെടുന്നതില്‍ എത്തും. ഇതിനിടയില്‍ മരവിപ്പും വേദനയും കൊണ്ട് ബാലന്‍സ്കിട്ടാതെ അങ്ങോട്ടുമിങ്ങോട്ടും നിന്നാടും. വീഴാന്‍പോകുമ്പോള്‍ വശങ്ങളില് നില്ക്കുന്ന പോലീസുകാര്‍ പിടിച്ചു നേരെനിര്‍ത്തും. ബോധംകെട്ട് നിലത്തുവീഴുന്നതുവരെ ഈ പ്രക്രിയ തുടരും. ഗോപകുമാര്‍ ഓര്‍ക്കുന്നു.
കാവടികെട്ടിന്റെ വേദന പിന്നെയും ദിവസങ്ങള്‍ നീളും. പിന്നീട് പല തവണ കൈകള്‍ മുകളിലേയ്ക്ക് പിടിച്ചുകെട്ടി കപ്പിയില്‍ കെട്ടി കാലിന്റെ പെരുവിരലില്‍ ശരീരം നില്ക്കത്തക്കവിധം നിര്‍ത്തി. അതും ഗോപിനാഥന്‍നായരുടെ രീതികളിലൊന്നായിരുന്നു.”ഗോപകുമാര്‍ പറയുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം ഒരിക്കല്‍ തിരുവല്ലയില്‍ എത്തിയ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സിനെ കാണാന്‍ ഗോപകുമാര്‍ എത്തിയിരുന്നു. അതിനെപ്പറ്റിയുള്ള ചോദ്യങ്ങളായിരുന്നു ചോദ്യം ചെയ്യലിലെ ഒരു ഘട്ടത്തില്‍ ഒപ്പം മൂഴിയാറിലെ ബോംബ് കേസെന്ന അറിവില്ലാത്ത വിഷയത്തെപ്പറ്റിയുള്ള അന്വേഷണവും. ”രാത്രിയും പകലും തിരിച്ചറിയാനാവാത്ത വിധം ഒരു പോലെ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ബള്‍ബിന്റെ ചൂടേറ്റ് കണ്ണുകള്‍ വീര്‍ത്തിരുന്നു. കണ്ണു തുറക്കാന്‍ പറ്റാത്ത അവസ്ഥ. ഒപ്പം കഠിനമായ ശരീരവേദനയും. ഇതിനിടയിലായിരിക്കും ഗോപിനാഥനും സംഘവും കയറിവരിക. വന്നപാടെ അവര്‍ ഇടി തുടങ്ങും.
ഒരു തവണ എന്നെ ബലമായിപിടിച്ച് കുറെനേരം ഉലച്ചു. അതിനിടയില്‍ ഇസ്പ്പേട് ഗോപി നട്ടെല്ല് നോക്കി വലിയശക്തിയോടെ മുട്ടുകാലിന് ഇടിച്ചു. നട്ടെല്ലില്‍ ചെറിയൊരു ശബ്ദം കേട്ടു. ആ നിമിഷം തന്നെ ഞാന്‍ ബോധംകെട്ട് നിലത്തു വീണുപോയി. അന്നത്തെ ആ പൊട്ടല്‍ വലതുകാലിന്റെ സ്പര്‍ശനശക്തി ഇല്ലതാക്കികൊണ്ടിരിയ്ക്കുന്നു.
മറ്റൊരവസരത്തില്‍ ‘ഡബ്ള്‍ ആക്ഷന്‍’ എന്നൊരു പ്രയോഗവും അവര്‍നടത്തിയിരുന്നു. അപ്രതീക്ഷിതമായ സമയത്ത് തല ഭിത്തിയോട് ചേര്‍ത്ത് ഇടിക്കുന്നതാണ് ആ പ്രയോഗം. പതിനാറു ദിവസത്തിനിടയില്‍ ആ പ്രയോഗത്താല്‍ പല തവണ തലപൊട്ടി ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചത്. പല തവണ ആവര്‍ത്തിച്ചു നടത്തിയ ഉരുട്ടലില്‍ വലത്തേക്കാലിന്റെ തുടഭാഗവും കാലും തമ്മില്‍ചേരുന്ന ഭാഗത്ത് ഗുരുതരമായ പരിക്കേല്‍പ്പിച്ചിരുന്നു. ഇന്നും ശ്രദ്ധിച്ചില്ലെങ്കില്‍ കാലിലെ കുഴഭാഗം തെന്നിമാറും. അസഹ്യമായ വേദനയായിരിക്കും അപ്പോള്‍- ഗോപകുമാറിന്റെ നയനങ്ങളില്‍ ഒരു വേദനക്കാലം തെളിഞ്ഞു. ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യുന്നതുവരെ ഇടിമുറിക്കൂട്ടിലെ പീഡനം തുടര്‍ന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു. അടിയന്തരാവസ്ഥ പിന്‍വലിക്കുംവരെ ജയില്‍വാസമനുഷ്ഠിച്ചു.
ശരീരത്തിലേറ്റ ക്ഷതങ്ങള്‍ക്കും പരിക്കുകള്‍ക്കും അടിയന്താരാവസ്ഥയ്ക്കു ശേഷം അഞ്ചുവര്‍ഷത്തോളം പഞ്ചകര്‍മ്മചികിത്സ നടത്തി. അങ്ങനെയാണ് ശരീരം വീണ്ടെടുത്തത്.”അടിയന്തരാവസ്ഥയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം. നാടൊട്ടുക്ക് ജനാധിപത്യ സംരക്ഷണത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ആചരിക്കുന്ന സമയത്ത് ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ ഗോപകുമാര്‍ ഒരു വലിയ ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയായിരുന്നു. ആ ശസ്ത്രക്രിയയില്‍ അദ്ദേഹത്തിന്റെ വൃഷണസഞ്ചികള്‍ നീക്കം ചെയ്തു.ക്യാമ്പില്‍ വച്ച് ഗോപിനാഥന്‍നായര്‍ നടത്തിയ പുതിയ മര്‍ദ്ദനമുറയുടെ ഫലം. അന്ന് ഗോപകുമാറിന്റെ ലിംഗവും വൃഷണസഞ്ചിയും കൂട്ടിപ്പിടിച്ച് വലിച്ചിഴച്ചു. ഗോപകുമാര്‍ പറയുന്നു അങ്ങിനെ ഞാന്‍ സ്ത്രീയും പുരുഷനുമല്ലാതെ പരബ്രഫമായിതിര്ന്നു.
ദേശസ്നേഹികളായ പടയാളികളായിരുന്നു ഗോപകുമാറിന്റെ പൂര്‍വ്വികര്‍. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് കാരണവരായ നാരായണ്‍നായര്‍ ഡച്ചുകാരുമായുണ്ടായ കുളച്ചില്‍ യുദ്ധത്തില്‍ വെടിയേറ്റ് വീരമ്യത്യു വരിച്ച ഏക വ്യക്തിയാണ്. തുടര്‍ന്ന് രാജാവ് അനന്തരാവകാശികള്‍ക്ക് വീട് വച്ചുനല്കി.
ഗോപകുമാറിന്റെ അമ്മയുടെ അമ്മാവന് അഡ്വക്കേറ്റ് വൈക്കം എസ് രാമന്പിളള വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്്. രാമന്‍പിള്ള ഗുരുജി ഗോള്‍വാള്‍ക്കറുമായി ആത്മബന്ധം സ്ഥാപിച്ചിരുന്നു. 1980ല്‍ അച്ഛന് അസുഖം കൂടുതലായപ്പോള്‍ ഗോപകുമാര്‍ പ്രചാരക ചുമതലയില്‍ നിന്ന് ഒഴിവായി തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷവും സംഘപ്രവര്‍ത്തനത്തില്‍ സജീവമായി നിലകൊണ്ടു. ഭാര്യ ഉഷദേവി മക്കള്‍ ഗയത്രി, മീര, ഗര്ഗി മുന്നുപേരും ഉന്നത വിഭ്യഭ്യാസം നേടിയവരാണ്. ഗയത്രിയും മീരയും വിവാഹിതരാണ്. ജേഷ്ഠന് രാധകൃഷ്ണബാബു അടിയന്തിരവസ്ഥക്കെതിരെ പ്രവര്‍ത്തിച്ചയാളും അനുജന്രാജീവന് ഡിഐആര്‍ തടവുകാരനുമായിരുന്നു.
വൈക്കം ഗോപകുമാറിന്റെ സംഘടനാ പാടവം പ്രകടമായ ചരിത്രപരമായ സംഭവമായിരുന്നു 1984ലെ വൈക്കത്തെ ധ്വജപ്രതിഷ്ഠ. ചെമ്പുകായല് സര്‍ക്കാര്‍ പതിച്ചു കൊടുത്തപ്പോള്‍ വൈക്കം ഗോപകുമാറാണ് വേമ്പനാട് കായല്‍ സംരക്ഷണസമതി രൂപീകരിച്ച് സമരമുറകള്‍ക്ക് നേതൃത്വം നല്‍കിയത്. നിരന്തരമായ സമരമുറകളിലൂടെ ഈ പദ്ധത്തി തന്നെ സര്‍ക്കാരിനെകൊണ്ട് ഉപേക്ഷിച്ച് കായല്‍ മലയോരമേഖലയില്‍ പ്രകൃതി സ്നേഹത്തിന്റെ പുതിയൊരു വിപ്ലവവീര്യം ഉണര്‍ത്തി.സവര്‍ണ്ണ അവര്‍ണ്ണ ഭേദം എന്ന്യെ എല്ലാവര്ക്കും ജലപാനം ചെയ്യുവാന്‍ വൈക്കം സത്യഗ്രഹികള്‍ വാങ്ങി കുഴിച്ച ഒരു സെന്റും കിണറും അടുത്തകാലത്ത് കച്ചവടക്കാരില്‍നിന്നും കേസുപറഞ്ഞ് മോചിപ്പിച്ച് ചരിത്രസ്മരകമാക്കിയത് ഗോപകുമാറാണ്.
വേദന പെരുവിരലില്‍ നിന്ന് എരിഞ്ഞുകയറുമ്പോഴും ഗോപകുമാര്‍ അടിയന്തിരാവസ്ഥയുടെ ദുരിതമനുഭവിച്ചവര്‍ക്കായി പൊരുതി. ഭാരതത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യസമര സേനാനികളായി ആദരവു പ്രകടിപ്പിക്കുമ്പോള്‍ കേരളത്തില്‍ കൊടിയ പീഢനത്തിനിരയായവര്‍ ഇന്നും നിരാലംബരായി അലയുന്നു. ഇതിനൊരറുതി വരണം.
ശിഷ്ടജീവിതം അവര്‍ക്കായുള്ള സമര്‍പ്പണമാണെന്ന് ചരിത്രമുറങ്ങുന്ന കൊട്ടാരത്തില്‍ വീട്ടില്‍ ഇരുന്ന് ഗോപകുമാര്‍ പറഞ്ഞിട്ടുണ്ട്. ഒരു പൗരന്റെ സപ്തസ്വാതന്ത്ര്യങ്ങളും നിഷേധിക്കുകയായിരുന്നു അടിയാന്തരവസ്ഥയില്. ഇന്ദിരഗാന്ധിയുടെ ഏകാധിപത്യത്തിന്റെ ചരിത്രം തിരുത്താന്‍ ജനാധിപത്യരീതിയില്‍ സമരം നടത്തി ബലിദാദികളായവര് ഏറെയാണ്. അടിയന്തിരാവസ്ഥക്കെതിരെയുള്ള സമരത്തില്‍ പൊരുതി അതിക്രൂരപീഡനത്തിനിരയായി ഇന്നും മൗനികളായി ജീവിക്കുകയാണ്. ആശ്രയങ്ങളോ ആനുകൂല്യങ്ങളോ അംഗീകാരങ്ങളോ ഇല്ലാതെ മരിച്ചു ജീവിക്കുന്നവര്‍ ആയിരത്തിലേറെ വരും.
ജനാധിപത്യത്തിനായി ഭരണകൂടത്തിനെതിരെ ഇത്രസമാധാനപരവും ശക്തവുമായ മറ്റൊരു സമരം ലോകത്തു നടന്നിട്ടില്ല.കൊട്ടിഘോഷിക്കുന്ന ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ പോലും സമരം അക്രമസക്തമായി മാറിയിട്ടുണ്ട് ചരിത്രപരമായ സഹനസമരമായിരുന്നു അടിയന്തിരാവസ്ഥക്കെതിരെ ഭാരതത്തിലുടനീളം അരങ്ങേറിയത്.
ഖിലാഫത്ത് മൂവ്മെന്റും, മാപ്പിള ലഹളയും, പുന്നപ്ര വയലാര്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് സമരക്കാര്‍ക്കും പെന്‍ഷനടക്കം ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുക്കുമ്പോള്‍ നാടിന്റെ നന്മയ്ക്കായി ജീവിതവും ആരോഗ്യവും അര്‍പ്പിച്ച ഈ യഥാര്‍ത്ഥ സ്വതന്ത്ര്യസമര യോദ്ധാക്കളെ കണ്ടില്ലെന്നു നടക്കരുത്.
അവരുടെ ഹൃദയത്തിലുയരുന്ന നൊമ്പരത്തിന്റെ സ്പന്ദനം ജന്മാന്തരങ്ങള് അലയടിച്ചെന്നു വരാം. സമരവീര്യം ഇനിയും ശമിക്കാത്ത ഗോപകുമാര്‍ നിശ്ചയ ദാര്ഢ്യാത്തോടെ വീണ്ടുമൊരു അങ്കത്തിന് കളമൊരുക്കുകയാണ്. അടിയന്തിരവസഥ രണ്ടാം സ്വാതന്ത്രസമരമായി പ്രഖ്യാപിക്കുവാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: