അടുത്ത രണ്ട് സൂത്രങ്ങളോടെ തദന്തരപ്രതിപത്ത്യധികരണം അവസാനിക്കും.
സൂത്രം അശ്രുതത്വാദിതി ചേന്ന
ഇഷ്ടാദികാരിണം പ്രതീതേഃ
ശ്രുതിയില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ജീവന് ഭൂത സൂക്ഷ്മങ്ങളോടു കൂടിയല്ല പോകുന്നത് എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. ഇഷ്ടാപൂര്‍ത്തം മുതലായവ ചെയ്യുന്നവര്‍ക്കെന്ന പോലെ ജീവനും ഗതിയുണ്ടെന്ന് അറിയുന്നു.
ജീവന്റെ കര്‍മ്മങ്ങളുടെ നന്മതിന്മകളെ പറഞ്ഞിട്ടുള്ളതിനാല്‍ ശുഭ അശുഭ കര്‍മ്മ പ്രതീതി ഉണ്ട് എന്നതിനാല്‍ തത്വങ്ങളോടുകൂടിയുള്ള ജീവന്റെ ഗതി നിശ്ചയമാണ്.
മരിക്കുമ്പോള്‍ ഭൂത സൂക്ഷ്മനായാണ് ജീവന് പോകുന്നതെന്ന് പറയാനാകില്ല്ലെന്ന് പൂര്‍വപക്ഷക്കാര്‍.
ശ്രുതിയിലെവിടെയും അങ്ങനെ പറഞ്ഞിട്ടില്ല. ജലത്തെപ്പോലെ ജീവനെപ്പറ്റി പറയുന്ന വാക്യങ്ങളില്ലെന്ന് പൂര്‍വപക്ഷം വാദിക്കുന്നു. എന്നാല്‍ ഇത് ശരിയല്ല എന്ന് സൂത്രം പറയുന്നു. ഇഷ്ടാപൂര്‍ത്തി മുതലായ യാഗങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള മരണാനന്തര ഗതിയെപ്പറ്റി ശ്രുതി പറയുന്നുണ്ട്.
ഇക്കൂട്ടര്‍ ദക്ഷിണായന മാര്‍ഗ്ഗത്തിലൂടെ പോയി ചന്ദ്രലോകത്തിലെത്തുന്നു എന്ന് ഛാന്ദോഗ്യം പറയുന്നു. ഇങ്ങനെയുള്ളവരാണ് പഞ്ചാഗ്നികളിലൂടെ പുരുഷരൂപം പ്രാപിക്കുന്നത്. പുനര്ജന്മമുണ്ടാകുന്നു. ആ ജീവന് ദേഹമെടുക്കാന്‍ കാരണമയ ഭൂത സൂക്ഷ്മക്കളോടൊപ്പം പോകുന്നുവെന്ന് വേണം കരുതാന്‍.
സത്കര്‍മ്മമാണെങ്കില്‍ ഉത്കൃഷ്ടയോനിയും ദുഷ്കര്‍മ്മമാണെങ്കില്‍ നീചയോനിയുമാകും.ഇത് കര്‍മ്മത്തിന്റെ സൂചനയാണ്. കര്‍മ്മത്തെ പറഞ്ഞത് തത്വങ്ങളുടെ അഥവാ ഭൂതങ്ങളുടെ ഗതിയെ അറിയാന്‍ വേണ്ടിയാണ്. അതിനാല്‍ പൂര്‍വപക്ഷം തെറ്റന്ന് അറിയണം.
സൂത്രം ഭാക്തം വാനാത്മ വിത്ത്വാത്തഥാ ഹി ദര്‍ശയതി
ഇവര്‍ ദേവന്മാരുടെ ഭക്ഷണമെന്ന് പറഞ്ഞത് ഗൗണമാണ്.ഇവര്‍ക്ക് ആത്മജ്ഞാനമില്ലെന്നാണ് ശ്രുതി കാണിക്കുന്നത്.
ചന്ദ്രലോകത്തിലെത്തുന്നവര് ദേവന്മാരുടെ അന്നമായിത്തീരുന്നുവെന്ന് ഛാന്ദോഗ്യത്തിലെ ശ്രുതിവാക്യം ചൂണ്ടിക്കാട്ടി പൂര്‍വപക്ഷം വാദിക്കുന്നു. അങ്ങനെയെങ്കില്‍ അവര്‍ക്ക് എങ്ങനെ പുണ്യഫലം അനുഭവിക്കാനാവും എന്നതാണ് ഇവരുടെ ചോദ്യം.
കാമനകളെ താലോലിച്ച് ദേവന്മാരെ ഭജിക്കുന്നവര്‍ക്ക് ആത്മജ്ഞാനം ഉണ്ടാകില്ല. ആത്മജ്ഞാനമില്ലാത്തവരുടെ പോരായ്മ ഇവിടെ കാണാം. അതിനാലാണ് കാമത്തോടു കൂടി യജിക്കുന്നവര്‍ ദേവലോകത്തു പോയി അന്നം കഴിക്കുന്നു. ദേവന്മാരുടെ അന്നമാകുന്നു എന്ന് പറഞ്ഞത്.
ദേവന്മാരുടെ ഭക്ഷണമെന്ന് പറഞ്ഞത് കഴിക്കുന്ന ആഹാരം എന്ന അര്‍ത്ഥത്തില്ല. ഇവിടെ അന്നമെന്ന് പറഞ്ഞത് സുഖ സാധനം എന്ന അര്‍ത്ഥത്തിലാണ്.
അങ്ങനെ കണക്കാക്കിയില്ലെങ്കില്‍ ‘സ്വര്‍ഗ്ഗകാമോ യജേത’ സ്വര്‍ഗ്ഗം ആഗ്രഹിക്കുന്നവര്‍ യാഗം ചെയ്യണം എന ശ്രുതിയ്ക്ക് വിരോധം വരും. ഫലമില്ലെങ്കില്‍ ആരെങ്കിലും പാട് പെട്ട് കര്‍മ്മം ചെയ്യുമോ?യാഗം ചെയ്യുന്നവര്‍ ദേവന്മാരെ പോഷിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ദേവന്മാര്ക്ക് അന്നമെന്ന പോലെ ഉപചരിക്കുന്നു. അല്ലാതെ പലഹാരം പോലെ തിന്നുന്നു എന്ന് കരുതേണ്ടതില്ല.
ദേവന്മാര് കഴിക്കുന്നില്ല, കുടിക്കുന്നില്ല, അമൃതത്തെ കൊണ്ട് തന്നെ തൃപ്തിപ്പെടുന്നുവെന്ന ഛാന്ദോഗ്യത്തിലെ ശ്രുതിവാക്യം ദേവന്മാര്ക്ക് ഭക്ഷണമില്ലെന്ന് കാണിക്കുന്നു. കര്‍മ്മികള്‍ക്ക് ആത്മജ്ഞാനമില്ലാത്തരായതിനാല് ദേവന്മാരുടെ ഭക്ഷണ സാധനമെന്ന പോലെ ഉപയോഗിക്കപ്പെടുന്നു. ഇത് ആത്മജ്ഞാനത്തിന്റെ മഹിമയെ കാണിക്കാന്‍ പറഞ്ഞതാണ്.
പ്രശ്നോപനിഷത്തില്‍ ‘സ സോമലോകേ വിഭൂതി മനുഭൂയ പുനരാവര്‍തതേ ‘കര്‍മ്മികളായവര്‍ ചന്ദ്രലോകത്തില്‍ ഐശ്വര്യമനുഭവിച്ച് ഭൂമിയിലേക്ക് മടങ്ങുന്നുവെന്ന് ശ്രുതി വാക്യമുണ്ട്.
സ്വര്‍ഗ്ഗം മുതലായ ലോകങ്ങളില്‍ പോയി ദേവഭോഗങ്ങളെ അനുഭവിക്കുന്നു എന്നത് ആത്മജ്ഞാനമില്ലാത്ത പുണ്യ കര്‍മ്മങ്ങളുടെ ഫലം പോലും പൂര്‍ണ്ണമല്ല എന്ന് അറിയാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: