ഇസ്ലാമബാദ് : എഴുത്തുകാരിയായ അരുന്ധതി റോയിയുടെ ഇന്ത്യന്‍ സൈന്യത്തിനെതിരേയുള്ള വിവാദ പരാമര്‍ശത്തിനെതിരെ ബലൂച് ലിബറേഷന്‍ ഫ്രണ്ട്. പാക്കിസ്ഥാനില്‍ സ്വന്തം സൈന്യത്തിന്റെ അഴിഞ്ഞാട്ടമാണ് നടന്നു വരുന്നത്. ബലൂച് ജനങ്ങള്‍ക്കു നേരെ പാക് സൈന്യത്തിന്റെ കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യത്തിനായി ബലൂച് അലമുറയിടുകയാണ്. ഇതൊന്നും തിരിച്ചറിയാതെയാണ് അരുന്ധതി റോയിയുടെ പ്രസ്താവനയെന്നും ബലൂച് ലിബറേഷന്‍ ഫ്രണ്ട് പ്രിസിഡന്റ് ഡോ. അള്ളാ നാസര്‍ ബലൂച് അറിയിച്ചു.
വടക്കുകിഴക്കന്‍ കശ്മീര്‍ പോലുളള പ്രദേശങ്ങളിലെ ജനങ്ങളെ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും പാക്കിസ്ഥാന് ജനങ്ങള്‍ക്ക് നേരെ സൈന്യത്തെ വിന്യസിച്ചിട്ടില്ലെന്ന 2011ലെ അരുന്ധതി റോയിയുടെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ പാക്കിസ്ഥാന് മാധ്യമങ്ങളാണ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത്.
നിങ്ങളൊരു മനുഷ്യാവകാശ പ്രവര്‍ത്തകയാണെന്നാണ് വിചാരിച്ചത്. ബലൂചിസ്ഥാനില്‍ നടന്നു വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ അതിനുവേണ്ടി നിങ്ങള്‍ എന്നെങ്കിലും സംസാരിക്കുമോ? 1971ലെ പാക്കിസ്ഥാന് സൈന്യത്തിന്റെ അഴിഞ്ഞാട്ടങ്ങളെ കുറിച്ച അരുന്ധതി റോയിക്ക് അറിയാമോ? ലക്ഷക്കണക്കിന് ബംഗാളി സ്ത്രീകളേയാണ് അന്ന് പാക് സൈന്യം പീഡിപ്പിച്ചത്.
പാക്കിസ്ഥാനില്‍ വീണ്ടും പട്ടാള ഭരണം ഏര്‍പ്പെടുത്തിയപ്പോള്‍ പഷ്തൂണ്‍ മേഖലയിലെ ലക്ഷക്കണക്കിന് ആളുകളെയാണ് സൈന്യം വളഞ്ഞ് ആക്രമിച്ചത്. ഇതൊന്നും മനസ്സിലാക്കാതെയാണോ നിങ്ങള്‍ പൊള്ളയായ പ്രസ്താവന നടത്തിയതെന്നും ഡോ. നാസര്‍ കൂട്ടിച്ചേര്‍ത്തു. വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ അരുന്ധതി റോയ് പ്രസ്താവനയില്‍ മാപ്പ് അപേക്ഷിച്ചിട്ടുണ്ട്.
ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ ഒരാള്‍ക്ക് അബദ്ധ വശാല്‍ ചിന്താ ശൂന്യമോ വിഢിത്തമോ ആയ എന്തെങ്കിലും പറയാന്‍ കഴിയുമെന്നുമാണ് അവര്‍ മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ഈ വീഡിയോ ഒരു തരത്തിലും താന്‍ വിശ്വസിക്കുന്നതിനെയോ അല്ലെങ്കില്‍ വര്‍ഷങ്ങളായുള്ള തന്റെ എഴുതിയതിനെയോ പ്രതിനിധീകരിക്കുന്നില്ലന്നും അരുന്ധതി റോയി അറിയിച്ചു.
















