ശ്രീനഗര്‍: ഭരണ കാര്യങ്ങളില്‍ യുവജനങ്ങളുടെ ഇടപെടലിനായി അടുത്ത രണ്ടോ മൂന്നോ മാസത്തിനുളളില്‍ 50000 ഗവണ്‍മെന്റ് തൊഴിലുകളിലേക്ക് നിയമനം പൂര്‍ത്തിയാക്കുമെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു. ഇത് കശ്മീരില്‍ നടക്കുന്ന ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ആകും കൂടാതെ ആറുമാസത്തിനുള്ളില്‍ 50 കോളേജുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തേ കശ്മീരിലേക്കു നിക്ഷേപങ്ങള്‍ ഒന്നും വന്നിരുന്നില്ല, തൊഴിലില്ലായ്‌മ കൂടുതലുമായിരുന്നു. എന്നാല്‍ ഇന്ന് ഈ സ്ഥിതി മാറിവരികയാണ്. കശ്മീരിനായി കേന്ദ്രസര്‍ക്കാന്‍ വലിയ കാര്യങ്ങളാണ് കരുതി വച്ചിട്ടുള്ളതെന്നും പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നും മാലിക് കൂട്ടിച്ചേര്‍ത്തു. കശ്മീരി ജനങ്ങളുടെ വ്യക്തിത്വവും സംസ്‌കാരവും ഏതുവിധേനയും സംരക്ഷിക്കുമെന്നും 370ാം അനുച്ഛേദം എടുത്തുകളഞ്ഞതിനു ശേഷമുള്ള നിയന്ത്രണങ്ങള്‍ സുരക്ഷയെ മുന്‍നിര്‍ത്തി മാത്രമാണെന്നും മാലിക് വ്യക്തമാക്കി.
















