ഇസ്ലാമാബാദ്: രാഹുല്‍ ഗാന്ധിക്ക് ഉപദേശവുമായി പാക് മന്ത്രി. രാഹുല്‍ അദേഹത്തിന്റെ മുത്തച്ഛനെ കണ്ടുപഠിക്കാനാണ് മന്ത്രി സിഎച്ച് ഫവാദ് ഹുസൈന്‍ ഉപദേശിച്ചിരിക്കുന്നത്. കശ്മീരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണെന്നും ജനങ്ങള്‍ മരിക്കുകയാണെന്നുമുള്ള രാഹുലിന്റെ പൊള്ളവാദത്തെ കൂട്ടുപിടിച്ച് പാക്കിസ്ഥാന്‍ യുഎന്നിന് കത്തെഴുതിയിരുന്നു. പാക് മനുഷ്യാവകാശ കമ്മീഷന്‍ ഷിറീന്‍ മസാരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തുടന്ന് ഇത് തിരിച്ചടിയാകുമെന്ന് മനസിലായ രാഹുല്‍ ഗാന്ധി പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സര്‍ക്കാരിനോട് എനിക്ക് പലവിഷയങ്ങളിലും എതിര്‍പ്പുണ്ട് എന്നത് ശരിയാണ്. കശ്മീര്‍വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും അതില്‍ പാകിസ്ഥാനടക്കം ആരും ഇടപെടേണ്ടതില്ലെന്നും രാഹുല്‍പറഞ്ഞു. ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാകിസ്ഥാനാണ് കശ്മീരിലെയും സംഘര്‍ഷങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതെന്ന് രാഹുല്‍ ട്വിറ്ററിലൂടെ അറിയിച്ചു.
ഇതിനുപിന്നാലെയാണ് രാഹുലിനോട് പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈന്‍ ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. ആശയകുഴപ്പമാണ് രാഹുലിന്റെ രാഷ്‌ട്രീയത്തിലെ പ്രധാനപ്രശ്‌നം. മുത്തച്ഛനെ പോലെ ഏതെങ്കിലും ഒരു നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുലിനാകണമെന്ന് അദ്ദേഹം പരിഹസിച്ചു.
















