ന്യൂദല്‍ഹി : കശ്മീരിന് അമിതാവകാശം നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഒക്ടോബറിലേ പരിഗണിക്കൂവെന്ന് സുപ്രീംകോടതി. ഹര്‍ജി ഭരണഘടന ബെഞ്ചിന് കൈമാറിയതോടെയാണ് അടുത്തെങ്ങും പരിഗണിക്കാനുള്ള സാധ്യത മങ്ങിയത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം ചോദ്യം ചെയ്തുള്ള എട്ട് ഹര്‍ജികളാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഈ ഹര്‍ജികള്‍ ഭരണഘടനാ ബഞ്ചിന് വിടാനും കോടതി തീരുമാനിച്ചു. ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം സീതാറാ യെച്ചൂരിയ്‌ക്ക് കശ്മീരിലെ സിപിഎം നേതാവ് തരിഗാമിയെ കാണാന്‍ സുപ്രീംകോടതി അനുമതി നല്‍കി. തരിഗാമി രോഗബാധിതനാണെന്നും സന്ദര്‍ശനത്തിന് അനുമതി വേണമെന്നും ആയിരുന്നു സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു.
തരിഗാമിക്ക് അസുഖം ഒന്നുമില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാല്‍ യെച്ചൂരിയെ തടയേണ്ട കാര്യമില്ല കശ്മീരില്‍ പോയി സന്ദര്‍ശനം നടത്താമെന്നും സുപ്രീംകോടതിയെ അറിയിച്ചു. തരിഗാമിയെ സുഹൃത്ത് എന്ന നിലയിൽ യച്ചൂരിക്ക് കാണാമെന്നും രാഷ്‌ട്രീയ ഉദ്ദേശ്യത്തോടെയാകരുത് കൂടിക്കാഴ്ചയെന്നും കോടതി നിർദേശിച്ചു.
















