: പാക് അധിനിവേശ കാശ്മീരിനെ സംരക്ഷിക്കാനുള്ള ശേഷി പോലും ഇമ്രാന്‍ ഖാനില്ല. പിന്നെ എങ്ങിനയാണ് കശ്മീരിനെ സംരക്ഷിക്കുന്നതെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ. നേരത്തെ കശ്മീരിനെ സംബന്ധിച്ച പാക് നയം എങ്ങനെ ശ്രീനഗറിനെ പിടിച്ചടക്കാം എന്നായിരുന്നെങ്കില്‍ ഇന്നത് മുസാഫര്‍പൂരിനെ എങ്ങനെ സംരക്ഷിക്കാം എന്നാണെന്നും മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ കൂടിയായ ബിലാവല്‍ ഭൂട്ടോ പരിഹസിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ വിഷയം ലോക രാഷ്‌ട്രങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ആഭ്യന്തര വിഷമാണെന്ന് പറഞ്ഞ് തള്ളുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കശ്മീരി ജനതയ്‌ക്കുവേണ്ടി നിലകൊള്ളുമെന്ന് പാക് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനെതിരെയാണ് ബിലാവലിന്റെ പ്രസ്താവന.
ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹരീക് ഇ ഇന്‍സാഫ് പ്രതിപക്ഷ പാര്‍ട്ടിയെപ്പോലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പക്വത പ്രകടിപ്പിക്കണം. പാക് മുന്‍ പ്രസിഡന്റ് കൂടിയായ തന്റെ പിതാവ് ആസിഫ് അലി സര്‍ദാരിയെ വധിക്കാന്‍ വരെ ഇമ്രാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടു. പിതാവിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ചികിത്സകള്‍ ലഭ്യമാക്കുന്നത് അദ്ദേഹം തടയുകയാണെന്നും ബിലാവല്‍ കുറ്റപ്പെടുത്തി.
അതിനിടെ ഇന്ത്യയിലേക്കുള്ള വ്യോമപാത പൂര്‍ണമായി അടക്കുമെന്ന് പാക്കിസ്ഥാന്‍ ഭീഷണിപ്പെടുത്തി. ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായ ഫവാദ് ഹുസൈന്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
പാക്കിസ്ഥാന്‍ വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാത അടക്കുന്ന കാര്യത്തിലും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നു. ഇതിനായുള്ള നിയമപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും പാക് മന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു. ബലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ അടച്ചിട്ട വ്യോമപാത ജൂലായ് 16-നാണ് പാക്കിസ്ഥാന്‍ തുറന്നത്.
















