Categories: Kerala

മോദിക്കെതിരേ വേണ്ടത് ക്രിയാത്മക വിമര്‍ശനം; താന്‍ പാര്‍ട്ടി വിടണമെന്ന് പറയുന്ന മുരളീധരന്‍ പാര്‍ട്ടിയില്‍ എത്തിയത് എട്ടു വര്‍ഷം മുന്‍പ്; തിരിച്ചടിച്ച് തരൂര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നു രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന ശശി തരൂര്‍ എംപി തിരിച്ചടിക്കുന്നു. തന്റെ ട്വീറ്റ് മോദി സ്തുതിയായി ചിത്രീകരിച്ചതാണ്. മോദിക്കെതിരേ വേണ്ടത് ക്രിയാത്മക വിമര്‍ശനമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്നും തരൂര്‍. അതേസമയം, തരൂര്‍ പാര്‍ട്ടി വിട്ടു പോകണമെന്നടക്കം പ്രതികരിച്ച കെ. മുരളീധരനു രൂക്ഷമായ ഭാഷയില്‍ തരൂര്‍ മറുപടി നല്‍കി. താന്‍ പാര്‍ട്ടി വിടണമെന്ന് പറയുന്ന വ്യക്തി പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ട് എട്ടു വര്‍ഷമേ ആയുള്ളൂ എന്ന് തരൂര്‍. 

ജയറാം രമേശ്, അഭിഷേക് സിങ്വി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ്  നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു. ഇതിനെ മറ്റൊരു മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ പിന്തുണച്ചിരുന്നു. ഇതാണ് കലാപത്തിലേക്ക് വഴിമാറിയത്. ഇന്നലെ തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വാക്ക്‌പോര് അഴിച്ചുവിടുകയായിരുന്നു. കെപിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ ശശി തരൂരിനെതിരെ ഇറങ്ങി. കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ അനുകൂലിക്കുന്നതിനെ ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട്  മോദി പ്രശംസ വേണ്ടെന്നും ഇരുവരും പറഞ്ഞു. തരൂരിനെ ജനങ്ങള്‍  പഠിപ്പിക്കുമെന്നും മോദിയെ അനുകൂലിക്കുന്നവര്‍  ബിജെപിയില്‍ ചേര്‍ന്ന് സ്തുതിക്കണമെന്നുമായിരുന്നു കെ. മുരളീധരന്‍ എംപിയുടെ പ്രതികരണം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍  ശശി തരൂര്‍ എത്തിയില്ലെങ്കിലും കോണ്‍ഗ്രസ് വിജയിക്കും. തരൂരിനെതിരെ നടപടിയെടുക്കാന്‍  എഐസിസിയോട് ആവശ്യപ്പെടും. താന്‍  പാര്‍ട്ടിക്ക് പുറത്ത് പോയി മടുത്തിട്ട് തിരിച്ച് വന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. മോദിയെ അനുകൂലിക്കുന്നത്  കോണ്‍ഗ്രസ് നേതാക്കളുടെ രീതിയല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറയുന്ന

Recent Posts