ഇടുക്കി : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. തോപ്രാംകുടി സ്കൂൾ സിറ്റിക്ക് സമീപം കുന്നുംപുറത്ത് ഷാജി(50), ഭാര്യ മിനി(45) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടത്.
കൂലിപ്പണിക്കാരിയായ മിനിയെ രാവിലെ പണിക്ക് പോകാൻ കൂടെ പണിയുന്നവർ വന്ന് വിളിച്ചിട്ടും കാണാതെ വന്നതോടുകൂടി മരിക്കാശേരി പോലീസിന് അറിയിക്കുകയായിരുന്നു. തുടർന്ന് വീട് തുറന്ന് നോക്കിയപ്പോഴാണ് മിനിയെ കിടപ്പുമുറിയിൽ കട്ടിലിനോട് ചേർന്ന് തറയിൽ കഴുത്തിന് വെട്ടേറ്റും, ഷാജിയെ കേബിൾ കഴുത്തിൽ കുരുങ്ങി ഇതേ മുറിയോടു ചേർന്നും തറയിൽമരിച്ച നിലയിലും കണ്ടെത്തിയത്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഷാജി തൂങ്ങി മരിച്ചതാകാമെന്ന് പോലീസ് പറയുന്നു. തൂങ്ങിയപ്പോൾ കേബിൾ പൊട്ടിയതാകാം തറയിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. ഷാജി സ്ഥിരം മദ്യപിക്കുകയും വീട്ടിൽ വഴക്കുണ്ടാക്കുന്നതും പതിവായിരുന്നെന്ന് അയൽവാസികൾ പറയുന്നു. മക്കൾ: അശ്വതി, ആതിര.
















