ന്യൂദല്‍ഹി/ ഇസ്ലാമബാദ് : ഇന്ത്യയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി കശ്മീര്‍ വിഷയത്തില്‍ ട്വീറ്റ് ചെയ്തതിന് പാക് പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് ട്വിറ്റര്‍ അധികൃതര്‍ നോട്ടീസ് അയച്ചു. കശ്മീരിലെ റാലിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആരിഫ് ആല്‍വി ട്വീറ്റ് ചെയ്തത്.
ട്വിറ്റര്‍ നോട്ടിസിന്റെ സ്‌ക്രീന്‍ ഷോട്ട് രൂക്ഷമായ വിമര്‍ശനത്തോടെ പാക്ക് മനുഷ്യാവകാശ കാര്യ മന്ത്രി ഷിറീന്‍ മസാറി പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ നിയമങ്ങള്‍ ലംഘിച്ച് കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചതിനു വാര്‍ത്താവിതരണ മന്ത്രി മുറാദ് സയീദിനും ട്വിറ്റര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
നിരോധനാജ്ഞ ഘട്ടം ഘട്ടമായി പിന്‍വലിച്ച് കശ്മീര്‍ സാധാരണഗതിയിലേക്ക് നീങ്ങുമ്പോഴാണ് പാക് നേതാക്കള്‍ ട്വീറ്റുമായി രംഗതെത്തിയിരിക്കുന്നത്. ജമ്മുവിലെ പൂഞ്ചില്‍ നിന്ന് നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ റവാലകോട്ടിലേക്കുള്ള ബസ് സര്‍വീസ് ഒരാഴ്ചയ്‌ക്കുശേഷം തിങ്കളാഴ്ച പുനരാരംഭിച്ചു. അതേസമയം ട്വിറ്ററും ഫേസ്ബുക്കും കശ്മീര്‍ പ്രതികരണങ്ങള്‍ തടയുന്നതിനെതിരെ പാക് അധികൃതര്‍ പരാതിയും ഉന്നയിച്ചിട്ടുണ്ട്.
കശ്മീര്‍ വിഷയത്തില്‍ ബിജെപി സെപ്തംബര്‍ ഒന്നു മുതല്‍ ഒരു മാസം രാജ്യമൊട്ടുക്കും ബോധവല്‍ക്കരണം നടത്തുമെന്ന് കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാനും ഗജേന്ദ്ര സിങ് ശെഖാവത്തും ദല്‍ഹിയില്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് 29ന് ലഡാക്കിലെ ലേ സന്ദര്‍ശിക്കും.
















