ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാലു ദിവസം കൂടി സിബിഐ കസ്റ്റഡിയില്‍ വിട്ട് ദല്‍ഹി പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു. കേസിലെ മറ്റു പ്രതികള്‍ക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യാനും കോടതി അനുതി നല്‍കി. ഇനി ഓഗസ്റ്റ് 30ന് ചിദംബരത്തെ വീണ്ടും കോടതിയില്‍ ഹാജരാക്കണം.
മുന്‍ ധനമന്ത്രി പി. ചിദംബരത്തെ ഇന്നു വരെ നാലു ദിവസത്തോയിരുന്നു് സിബിഐ കസ്റ്റഡിയില്‍ വിട്ടത്. ചിദംബരത്തിനെതിരേ കൂടതുല്‍ തെളിവുകള്‍ ലഭിച്ചെന്നും മറ്റു പ്രതികള്‍ക്കൊപപ്പം ചോദ്യം ചെയ്യണമെന്നുമായിരുന്നു സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം. ഇതു കോടതി അംഗീകരിച്ചു. ചിദംബരത്തിനു വേണ്ടി കപില്‍ സിബിലും മനു അഭിഷേക് സിങ്വിയും കോടതിയില്‍ ഹാജരായി.
അതേസമയം, മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ പി. ചിദംബരത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്നു തള്ളിയിരുന്നു. അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കു പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചിദംബരത്തിന്റെ അറസ്റ്റിനെതിരായ പുതിയ ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനാല്‍ പരിഗണിച്ചില്ല.
അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനും റിമാന്‍ഡ് ചെയ്തതിനും എതിരായ ഹര്‍ജി ഇന്നു പരിഗണിക്കാനാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അനുമതിയില്ലാതെ ഹര്‍ജി ലിസ്റ്റ് ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് ആര്‍. ഭാനുമതി അറിയിച്ചു.
















