പ്യൊങ്യാങ്ങ് : മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാവുന്ന ലോഞ്ചറുകള്‍ പരീക്ഷിച്ചതായി ഉത്തരകൊറിയ. കിഴക്കന്‍ കൊറിയയുടെ തീരത്തു നിന്ന് രണ്ട് മിസൈലുകളാണ് പരീക്ഷിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഉത്തര കൊറിയ പുറത്തുവിട്ടിട്ടുണ്ട്.
ഉത്തര കൊറിയ ഒരു മാസത്തിനിടെ നടത്തുന്ന ഏഴാമത്തെ മിസൈല്‍ പരീക്ഷണം ആണിത്. പതിയ സുപ്പര്‍ ലാര്‍ജ് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചറിന്റെ വിജയകരമായ പരീക്ഷണം രാജ്യത്തെ ശാസ്ത്രഞ്ജര്‍ ഒരുക്കിയ അത്ഭുതമാണെന്ന് പ്യൊങ്യാങ്ങ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
യുഎസുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് ഉത്തരകൊറിയ ഇത്തരത്തില്‍ പരീക്ഷണം നടത്തിയത്. വിയറ്റ്‌നാമില്‍ നടന്ന ട്രംപ്- കിം ഉച്ചകോടി പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആണവ ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കുകയായിരുന്നു.
ഇതിനിടെ വാഷ്ങ്ടണ്ണും സിയൂളൂം ചേര്‍ന്ന് സൈനികാഭ്യാസം നടത്തിയതില്‍ പ്യൊങ്യാങ്ങ് നിരവധി മിസൈലുകള്‍ പരീക്ഷിക്കുകയും ചെയ്തു.
















