Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്റെ സിദ്ധി

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Aug 25, 2019, 03:00 am IST
in Samskriti

മക്കളേ, ശ്രീകൃഷ്ണഭഗവാനെപ്പറ്റി എന്തെങ്കിലും പറയുക പ്രയാസകരമാണ്. കാരണം വാക്കിനും ബുദ്ധിക്കും അതീതനാണ് അവിടുന്ന്. ഏതൊരു സത്യത്തെ വര്‍ണ്ണിക്കാനോ അറിയാനോ കഴിയാതെ വാക്കും മനസ്സും പിന്‍തിരിയുന്നുവോ ആ സത്യമാണ് ശ്രീകൃഷ്ണന്‍. അവിടുന്നു ജ്ഞാനമാണ്, ആനന്ദമാണ്, പ്രേമമാണ്. ഇവയ്‌ക്കെല്ലാം അപ്പുറവുമാണ്. പരമാത്മാവിന്റെ അനന്തവൈഭവങ്ങളെ അതുല്യമായ രീതിയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വജീവിതത്തിലൂടെ പ്രകാശിപ്പിച്ചു. 

ഈശ്വരന്‍ അവതരിക്കുന്നത് ധര്‍മ്മത്തെ രക്ഷിക്കാനും അധര്‍മ്മത്തെ ഇല്ലാതാക്കാനുമാണ് എന്ന് സാധാരണ പറയാറുണ്ട്. എന്നാല്‍ അതിലും വലിയ ലക്ഷ്യം ഈശ്വരാവതാരത്തിനുണ്ട്. പ്രത്യേകിച്ചും ശ്രീകൃഷ്ണാവതാരത്തിന്. അത് മനുഷ്യഹൃദയങ്ങളില്‍ ഭക്തിയെ ഉണര്‍ത്തുക എന്നതാണ്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം ഈ നലു പുരുഷാര്‍ത്ഥങ്ങളെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതിനപ്പുറം അഞ്ചാമതൊന്നുകൂടി ഉണ്ടെന്ന് ചില ശാസ്ത്രങ്ങളും മഹാത്മാക്കളും പറഞ്ഞിട്ടുണ്ട്. അതാണ് ഭക്തി. ശരിയായ ഭക്തന്‍ മോക്ഷത്തെപോലും ആഗ്രഹിക്കുന്നില്ല. അവന് ഒരൊറ്റ ആഗ്രഹം മാത്രമേ ഉള്ളൂ. ഭഗവാനെ സ്മരിക്കുക, സേവിക്കുക എന്നതുമാത്രം. അത്തരം ഭക്തിയാണ് ശ്രീകൃഷ്ണന്‍ ഗോപികള്‍ക്കു നല്‍കിയത്. കണ്ണന്റെ രൂപവും വാക്കുകളും കളികളും കര്‍മ്മങ്ങളുമെല്ലാം അവരെ ആനന്ദമഗ്‌നരാക്കി. ആ പ്രേമത്തെക്കാള്‍ വലിയ ശക്തിയില്ല, സിദ്ധിയുമില്ല. അതുകൊണ്ടാണ്, ഗോവര്‍ദ്ധനം പൊക്കിയതല്ല, ഗോപികളുടെ പ്രേമമാണ് കൃഷ്ണന്റെ ഏറ്റവും വലിയ സിദ്ധി എന്നു പറയുന്നത്. 

ഒരിക്കല്‍ ഗോപികള്‍ രാധയോടു ചോദിച്ചു, ‘എന്നാലും രാധേ, എന്നെന്നും നമ്മുടെ സ്വന്തമാണെന്ന് കരുതി നമ്മള്‍ സ്‌നേഹിച്ച ഭഗവാന്‍, നമ്മളെ അനാഥരാക്കി ഉപേക്ഷിച്ച് പോയില്ലേ? ഇനിയും നമ്മള്‍ ജീവിച്ചിരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? പ്രേമമൂര്‍ത്തിയായ ഭഗവാന്‍ നമ്മളോട് എന്താണ് ഈ ക്രൂരത കാണിച്ചത്?’

രാധ മറുപടി പറഞ്ഞു, ”ഗോപികമാരേ, അങ്ങിനെ പറയരുത്. നമുക്ക് എന്നെന്നും സ്വന്തമാണെന്നു പറയാവുന്ന ഒരേ ഒരാള്‍ ഭഗവാന്‍ മാത്രമാണ്. പക്ഷെ ഭഗവാന്‍ നമ്മുടേത് മാത്രമല്ല. അവിടുന്ന് എല്ലാവരുടെയും സ്വന്തമാണ്. അതുകൊണ്ട് ഭഗവാനെ കാണാനും ആ പ്രേമം നുകരാനും നമ്മള്‍ എത്രമാത്രം ആഗ്രഹിക്കുന്നോ, അതിലുമധികം കൊതിക്കുന്ന അനേകം പേര്‍ ഈ ലോകത്തിലുണ്ട്.”

രാധ യമുനയില്‍ നിന്ന് വെള്ളം കൈകളില്‍ കോരിയെടുത്തുകൊണ്ട് പറഞ്ഞു, ‘നോക്കൂ, കൈകള്‍ മലര്‍ത്തി വെയ്‌ക്കുന്നിടത്തോളം ഈ വെള്ളം നമ്മുടെ കയ്യില്‍ കാണും. എന്നാല്‍ കൈകള്‍ മടക്കിപ്പിടിച്ച് നമ്മുടേതാക്കാന്‍ ശ്രമിച്ചാല്‍ കൈയിലുള്ള വെള്ളംകൂടി നഷ്ടമാകും. അതുപോലെ ഭഗവാനെ നമ്മുടേതു മാത്രമാക്കാന്‍ നമ്മള്‍ ആഗ്രഹിച്ചു. വൃന്ദാവനത്തിലെ ഒരു തടവുകാരനാക്കാന്‍ നമ്മള്‍ ശ്രമിച്ചു. ഭഗവാന്‍ എല്ലാവരുടേയും ഉള്ളില്‍ അന്തര്യാമിയായി വസിക്കുന്നുവെന്ന് നമ്മളെ മനസ്സിലാക്കിത്തരാനായി അവിടുന്ന് നമ്മളെ വിട്ടു ദൂരേയ്‌ക്കുപോയി. എന്നാല്‍ നമ്മളെ അനാഥരും ദരിദ്രരും ആക്കിയിട്ടല്ല ഭഗവാന്‍ പോയിരിക്കുന്നത്. എന്നെന്നും ഓര്‍ക്കാനുള്ള വിലമതിക്കാത്ത അനേക രത്‌നങ്ങള്‍ അവിടുന്ന് നമുക്കു നല്‍കിയിട്ടുണ്ട്. ഭഗവാന്റെ ഓരോ ലീലകളും നമ്മുടെയുള്ളില്‍ ജീവിക്കുന്ന സ്മരണകളായുണ്ട്. ആ ഓര്‍മ്മകള്‍ നിരന്തരം നമ്മുടെയുള്ളില്‍ ഉള്ളിടത്തോളം ഭഗവാന്‍ നമ്മുടെ കൂടെത്തന്നെയുണ്ടാകും. ഭഗവാന്‍ നമ്മുടെ ഹൃദയകുഞ്ജത്തില്‍ പ്രേമയമുനയുടെ തീരത്തില്‍ എന്നെന്നും നൃത്തം ചെയ്യും.’ 

ഋഷികള്‍, യുഗയുഗം തപസ്സുചെയ്തു നേടിയ ആ ആത്മതത്ത്വം, ഗോപികള്‍ നിഷ്‌കളങ്ക ഭക്തിയിലൂടെ വളരെ വേഗം നേടിയെടുത്തു. അതുകൊണ്ടാണ് ഭഗവാന്റെ ഏറ്റവും വലിയ സിദ്ധി ഗോപികാപ്രേമമാണ് എന്നു പറയുന്നത്.   

കൃഷ്ണന്‍ പുഞ്ചിരിച്ചുകൊണ്ടാണ് ഈ ലോകത്ത് ജീവിച്ചത്. പുഞ്ചിരിച്ചുകൊണ്ടുതന്നെ അവിടുന്ന് ഈ ലോകത്തില്‍ നിന്നും യാത്രയാവുകയും ചെയ്തു. നമ്മളാവട്ടെ കരഞ്ഞുകൊണ്ടാണ് ഭൂമിയില്‍ പിറന്നുവീണത്. ഇവിടുന്ന് യാത്രയാവുമ്പോഴെങ്കിലും ഒരു പുഞ്ചിരിയോടെ പോകുവാന്‍ നമുക്കു സാധിക്കണം. കൃഷ്ണന്റെ മായാത്ത പുഞ്ചിരി അതിനു പ്രചോദനമായിത്തീരട്ടെ. കൃഷ്ണപ്രേമം മക്കളുടെ ഹൃദയങ്ങളില്‍ നറുനിലാവായി പരന്നൊഴുകട്ടെ. ആ ഉണ്ണിക്കണ്ണന്‍ എന്നെന്നും ഉള്ളില്‍ വിളയാടട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.