ന്യൂദല്‍ഹി : യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പ്രധാനമന്ത്രി നരന്ദ്രമോദി ഇന്ന് ഏറ്റുവാങ്ങും. ഇതിനായി മോദി യുഎഇയില്‍ എത്തിയിട്ടുണ്ട്.
യുഎഇ യുടെ പിതാവായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരിലുള്ള അവാര്‍ഡാണ് ഓര്‍ഡര്‍ ഓഫ് സായിദ്. ഇന്ന് ഉച്ചയ്‌ക്ക് 1.30 ന് മോദിയെ സ്വാഗതം ചെയ്യുന്ന പ്രത്യേക ചടങ്ങ് ഉണ്ടാകും. അതിനുശേഷമാണ് ബഹുമതി നല്‍കുക.
ഇതിനോടനുബന്ധിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ബിന്‍ സായിദ് അല്‍ നഹ്യാഹുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി, പ്രാദേശിക, അന്തര്‍ദേശീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
ഇന്ന് ഉച്ചയോടെ യുഎഇയിലുള്ള ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കും. കൂടാതെ യുഎഇയില്‍ റുപേ കാര്‍ഡ് പുറത്തിറക്കും. സിംഗപ്പൂരും, ഭൂട്ടാനും കഴിഞ്ഞാല്‍ യു.എ.ഇയും ബഹ്റൈനിലുമാണ് റുപേ കാര്‍ഡ് അവതരിപ്പിക്കുന്നത്.
















