ഹൈദരാബാദ്: ഭാരതീയ ജനത പാര്‍ട്ടി ഇനി രാജ്യത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടി. എട്ട് കോടിയിലധികം അംഗങ്ങളുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന നേടിയ ഗിന്നസ് റെക്കോര്‍ഡിനെ തകര്‍ത്താണ് ബിജെപി ചരിത്ര നേട്ടം കൊയ്തത്. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗസംഖ്യ ഭാരതീയ ജനതാ പാര്‍ട്ടി മറികടന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി. ഭാരത്തതിലുടനീളം ബിജെപി നടത്തിയ അംഗത്വ പ്രചാരണത്തിന്റെ ഭാഗമായണ് ഈ നേട്ടം കൈവരിച്ചത്.14 കോടിയിലധികം അംഗങ്ങളുമായാണു ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രിയ സംഘടനയായി ബിജെപി മാറിയത്. ഈ വര്‍ഷം ആറ് കോടിയിലധികം അംഗങ്ങളെ ഉള്‍പ്പെടുത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും റെഡ്ഡി പറഞ്ഞു. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവുല്‍ സ്ഥാനീയ കമ്മറ്റികള്‍ തൊട്ട് സംസ്ഥാനതല പാര്‍ട്ടി കമ്മറ്റികള്‍ വരെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ കോടിക്കണക്കിന് യുവാക്കളും സ്ത്രീകളും ദരിദ്രരും പാര്‍ട്ടിയില്‍ അംഗത്വം നേടാന്‍ തയ്യാറാണ്. ഭാരതത്തെ ശക്തവുമാക്കാന്‍ അംഗങ്ങളോടൊപ്പം ബിജെപി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്താമാക്കി.ഇപ്പോള്‍ നടത്തിയ അംഗത്വ കാംപയിനിംഗിന്റെ ഭാഗമായി 3,78,67,753 കോടി പുതിയ അംഗങ്ങളെ പാര്‍ട്ടി ചേര്‍ത്തതായി ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ ബിജെപി വ്യക്താമാക്കി. ജൂലൈ ആറിന് ആരംഭിച്ച പ്രചരണം ഓഗസ്റ്റ് 20 ന് സമാപിച്ചു. ഇപ്പോള്‍ ബിജെപി അംഗങ്ങളുടെ എണ്ണം 14,78,67,753 കോടിയാണ്.
















