വായുക്രിയാധികരണം
അഞ്ചാമത്തേതായ ഈ അധികരണത്തില്‍ 4 സൂത്രങ്ങള്‍ കാണാം. പ്രാണന്റെ സ്വരൂപവുമായി ബന്ധപ്പെട്ടതാണ് ഈ അധികരണം.
സൂത്രം ന വായുക്രിയേ പൃഥഗുപദേശാത്
പ്രാണന് വായുവോ കരണവൃത്തിയോ അല്ല എന്തെന്നാല്‍ അവയെ വേറെ ഉപദേശിച്ചിട്ടുണ്ട്.
മുഖ്യ പ്രാണന് വായു തത്വമോ അതിന്റെ ക്രിയയോ അല്ലെന്ന് അവയെ പ്രത്യേകം പറഞ്ഞതില്‍ നിന്നും മനസ്സിലാക്കണം.
പ്രാണന്റെ സ്വരൂപം എന്താണെന്ന് ഇവിടെ വ്യക്തമാക്കുന്നു. പ്രാണന് വായുവാണ് എന്നും ഇന്ദ്രിയ വൃത്തിയാണ് എന്നും രണ്ട് അഭിപ്രായമുണ്ട്.
‘യഃ പ്രാണഃ സ വായുഃ സ വായു: പഞ്ചവിധഃ പ്രാണോ/പാനോ വ്യാന ഉദാനഃ സമാന ഇതി’ പ്രാണന് വായു തന്നെയാണ് അത് പ്രാണന്, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിണനെ അഞ്ച് തരത്തിലുണ്ട് എന്ന ശ്രുതി വാക്യത്തെ കണക്കിലെടുത്ത് ചിലര്‍ വായു തന്നെയാണ് പ്രാണന് എന്ന് പറയാറുണ്ട്.
സാംഖ്യന്മാരുടെ പക്ഷത്തില്‍ ഇന്ദ്രിയങ്ങളുടെ വൃത്തിയാണ് പ്രാണന്.സാംഖ്യകാരികയില്‍ ‘സാമാന്യാകരണവൃത്തിഃ പ്രാണാദ്യാ വായവഃ പഞ്ച’ സാമാന്യമായ ഇന്ദ്രിയവൃത്തിയാണ് പ്രാണന് മുതലായ അഞ്ചു വയ്ക്കള് എന്ന് പറയുന്നു.
ഈ രണ്ടു വാദങ്ങളും ശരിയല്ല എന്നാണ് അര്‍ഥമാക്കുന്നത്. വായുവിനേയും ഇന്ദ്രിയ വ്യാപാരങ്ങളെയും പറയുന്ന സ്ഥലങ്ങളില്‍ പ്രാണനെ വേറെ പറയുന്നുണ്ട് എന്നത് തന്നെ കാരണം.
ഛാന്ദോഗ്യത്തില്‍’ പ്രാണ ഏവ ബ്രഹ്മണശ്ചതുര്ത്ഥഃ പാ ദഃ സ വായുനാ ജ്യോതിഷാ ഭാതി ച തപതി ച’ പ്രാണന് തന്നെയാണ് ബ്രഹ്മത്തിന്റെ നാലാമത്തെ പാദം. അത് വായുവാകുന്ന ജ്യോതിസ്സിനാല്‍ പ്രകാശിക്കുകയും തപിക്കുകയും ചെയ്യുന്നു എന്ന് പറയുന്നു. പ്രാണന് വായുവാണെങ്കില്‍
വായുതന്നെയാണെങ്കില് അത് പ്രത്യേകം പറയേണ്ട കാര്യമില്ല. മുണ്ഡകത്തില്‍ ‘ഏതസ്മാജ്ജായതേ പ്രാണോ മനഃ സര്‍വേന്ദ്രിയാണി ച’ എന്നതില്‍ പ്രാണന്റെയും ഇന്ദ്രിയങ്ങളുടേയും ഉല്പത്തിയെ പ്രത്യേകം പറയുന്നുണ്ട് ഇന്ദ്രിയ വൃത്തിയാണ് പ്രാണന് എങ്കില്‍ അങ്ങനെ പറയേണ്ടതില്ല.
ഇങ്ങനെയെങ്കില്‍ പ്രാണന് വായു തന്നെയെന്ന ശ്രുതിവാക്യം എങ്ങനെ യോജിക്കും എന്ന സംശയമുണ്ടാകാം. പ്രാണവായു തന്നെ അദ്ധ്യാത്മഭാവത്തെ പ്രാപിച്ച് അഞ്ച് വ്യൂഹങ്ങളായി പിരിഞ്ഞ് ശരീരവൃത്തിയെ ചെയ്യുന്നു എന്നറിയണം. അതല്ലാതെ വേറെ വൃത്തിയോ വായു മാത്രമോ അല്ല. വായു അതിന്റെ ഭൗതിക ഭാവത്തെ ഉപേക്ഷിക്കുന്നതിനാലാണിത്.
ഇന്ദ്രിയ വൃത്തിയല്ല പ്രാണന് എന്നതിന്നെ കാണിക്കാന്‍ ഒരു സംശയത്തെ കാണിച്ച് സമാധാനം പറയുന്നു. 11 പക്ഷികള്‍ ഒരു കൂട്ടിലിരുന്ന് കൂടിനെ ഇളക്കുന്നതുപോലെ 11 ഇന്ദ്രിയങ്ങള്‍ ഒരു ദേഹത്തിലിരുന്ന് പ്രവര്‍ത്തിക്കുന്നതാണ് പ്രാണന് എന്ന് പറയാമല്ലോ എന്നാണ് സംശയം. ഇത് ശരിയല്ല, 11 ഇന്ദ്രിയങ്ങള്‍ക്കും വെവ്വേറെ പ്രവര്‍ത്തനമുള്ളതിനാല്‍ ഒന്നിച്ചു ചേരാന്‍ സാധ്യമല്ല. അതിനാല്‍ ഇന്ദ്രിയ വൃത്തിയും പ്രാണനല്ല.
ശ്രുതിയില്‍ മുഖ്യ പ്രാണന്റെ ഉല്പത്തിയെപ്പറ്റി പറയുന്നിടങ്ങളില്‍ വായുവിന്റെ ഉദ്ഭവത്തെക്കുറിച്ചും പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതിനാല്‍ പ്രാണന് എന്ന് പറഞ്ഞാല്‍ വായുവോ അതിന്റെ പ്രവര്‍ത്തനമോ അല്ല. അതില്‍ നിന്ന് വേറിട്ട ഒന്നെന്ന് അറിയണം.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: