കൂളിഡ്ജ്: ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറിക്ക് പിന്നാലെ പേസര്‍മാരായ ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും സ്പിന്നര്‍ കുല്‍ദീപ് യാദവും മിന്നിത്തിളങ്ങിയതോടെ വിന്‍ഡീസ് എ ടീമിനെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കി.
ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയതോടെ വിന്‍ഡീസ് എ ഒന്നാം ഇന്നിങ്ങ്‌സില്‍ 181 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യ ഇന്നിങ്ങ്‌സ് അഞ്ചിന് 297 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യക്ക് ഇതോടെ 116 റണ്‍സ് ലീഡ് ലഭിച്ചു്.
രണ്ടാം ഇന്നിങ്ങ്‌സ് തുടങ്ങിയ ഇന്ത്യ രണ്ടാം നാള്‍ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ നഷ്ടത്തില്‍ 84 റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യക്കിപ്പോള്‍ 200 റണ്‍സ് ലീഡായി. ഒമ്പത് വിക്കറ്റും കൈവശമുണ്ട്.
13 റണ്‍സ് നേടിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് പുറത്തായത്. 48 റണ്‍സോടെ ഹനുമ വിഹാരിയും ഇരുപത് റണ്‍സുമായി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.
ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറിയിലാണ് ഇന്ത്യ ആദ്യ ഇന്നിങ്ങ്‌സ് അഞ്ചു വിക്കറ്റിന് 297 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തത്.
സ്‌കോര്‍: ഇന്ത്യ: അഞ്ചിന് 297 ഡിക്ലയേര്‍ഡ്, ഒന്നിന് 84, വിന്‍ഡീസ് എ 181.
















