Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാര്‍നസ് ആദ്യ പകരക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2019, 09:35 pm IST
in Sports

ലോര്‍ഡ്‌സ്: ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറേറ്റ് പരിക്കേറ്റ ഓസീസ് താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായി മാര്‍നസ് ലബുഷെയ്ന്‍. പരിക്കേറ്റതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം സ്മിത്തിനെ ടീമില്‍ നിന്ന് പിന്‍വലിക്കുകയും പകരം മാര്‍നസ് ലബുഷെയ്നെ ഉള്‍പ്പെടുത്തുകയും ചെയ്യുകയുമായിരുന്നു. 

തുടര്‍ പരിശോധനയില്‍ സ്മിത്ത് ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ കളിക്കാരെ പിന്‍വലിക്കുന്നതിനുള്ള കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂഷന് അപേക്ഷ നല്‍കിയത്. അങ്ങനെ ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് നിലവില്‍ വന്ന ഐസിസിയുടെ പുതിയ നിയമം അനുസരിച്ച് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ ആവശ്യപ്പെടുന്ന ആദ്യ ടീമായി ഓസ്ട്രേലിയ.

സ്മിത്തിന് കഴിഞ്ഞ രാത്രിയിലും ഇന്നലെ രാവിലെയും പരിശോധന നടത്തിയിരുന്നു. രാവിലെ നടത്തിയ പരിശോധനയില്‍ ചെറിയ ചില പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. കൈയ്‌ക്ക് നേരിയ വേദനയും അനുഭവപ്പെടുന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ടീം ഡോക്ടര്‍ റിച്ചാര്‍ഡ് സോയുടെ നിര്‍ദേശപ്രകാരം സ്മിത്തിനെ രണ്ടാം ടെസ്റ്റില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ സ്മിത്ത് കളിക്കുമോ എന്ന കാര്യവും ഉറപ്പായിട്ടില്ല. കഴുത്തിന് സ്‌കാന്‍ ചെയ്തശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞു.

ആര്‍ച്ചറുടെ പന്തിടിച്ച് വീഴുമ്പോള്‍ എണ്‍പത് റണ്‍സെടുത്തു നില്‍ക്കുകയായിരുന്നു സ്മിത്ത്. ഹെല്‍മറ്റ് ഉള്ളതുകൊണ്ടാണ് വലിയ ദുരന്തം ഒഴിഞ്ഞത്. പിന്നീട് 45 മിനിറ്റിനുശേഷം വീണ്ടും ബാറ്റ് ചെയ്യാനെത്തി 12 റണ്‍സ് കൂടി ചേര്‍ത്താണ് 92 റണ്‍സിന് പുറത്തായത്. ഓസ്ട്രേലിയയുടെ ഇന്നിങ്സ് ഇംഗ്ലീഷ് ഒന്നാമിന്നിങ്സ് സ്‌കോറായ 258ന് എട്ട് റണ്‍സ് അകലെവച്ച് 250 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു.

മത്സരത്തിന്റെ അവസാന ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തിട്ടുണ്ട്. 96ന് നാല് എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്‌റ്റോക്‌സ് സെഞ്ചുറി തികച്ചു. 162 പന്തുകളില്‍ നിന്ന് 11 ഫോറും മൂന്ന് സിക്‌സറുമടക്കം 110 റണ്‍സെടുത്ത സ്‌റ്റോക്‌സിനൊപ്പം 29 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോവാണ് ക്രീസില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

Kerala

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

പുതിയ വാര്‍ത്തകള്‍

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.