ന്യൂദല്‍ഹി: മലയാളി കായികതാരം മുഹമ്മദ് അനസ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവരുള്‍പ്പെടെ 19 പേരെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. ഗുസ്തി താരം ബജ്‌രംഗ് പൂനിയക്കൊപ്പം പാരാലിമ്പിക്‌സ് താരം ദീപ മാലിക്കിനും കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന ലഭിക്കും. റിട്ടയേര്‍ഡ് ജസ്റ്റിസ് എം. ശര്‍മ തലവനായ പുരസ്‌കാര നിര്‍ണയ സമിതിയാണ് ഇവരെ ശുപാര്‍ശ ചെയ്തത്്.
പാരാലിമ്പിക്‌സില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ നേടിയ വനിതാ താരമാണ് ദീപ മാലിക്ക്്. 2016 ലെ റിയോ പാരാലിമ്പിക്‌സില്‍ ഷോട്ട്്പുട്ടില്‍ വെള്ളി മെഡല്‍ നേടി. നേരത്തെ പത്മശ്രീയും അര്‍ജുന പുരസ്‌കാരവും ലഭിച്ചു.
വിമല്‍ കുമാര്‍ (ബാഡ്മിന്റണ്‍), സന്ദീപ് ഗുപ്ത (ടേബിള്‍ ടെന്നീസ്), മൊഹിന്ദര്‍ സിങ് ധില്ലണ്‍ (അത്‌ലറ്റിക്‌സ്) എന്നിവരെ മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ അവാര്‍ഡിന് ശുപാര്‍ശ ചെയ്തു.
അര്‍ജുന അവാര്‍ഡിന് ശുപര്‍ശ ചെയ്യപ്പെട്ടവര്‍: തേജിന്ദര്‍ പാല്‍ സിങ് ടൂര്‍ (അത്‌ലറ്റിക്‌സ്), മുഹമ്മദ് അനസ് (അത്‌ലറ്റിക്‌സ്), എസ്. ഭാസ്‌കരന്‍ (ബോഡി ബില്‍ഡിങ്), സോണിയ ലാത്തര്‍ (ബോക്‌സിങ്), രവീന്ദ്ര ജഡേജ (ക്രിക്കറ്റ്), ചിങ്ങല്‍സനാ സിങ് കന്‍ഗുജം (ഹോക്കി), അജയ് താക്കുര്‍ (കബഡി) ഗൗരവ് സിങ് ഗില്‍ (മോട്ടോര്‍ സ്‌പോര്‍ട്്‌സ്്), പ്രമോദ് ഭാഗത് (പാരാ സ്്‌പോര്‍ട്‌സ് ബാഡ്മിന്റണ്‍), അഞ്ജും മൗഡ്ഗില്‍ (ഷൂട്ടിങ്), ഹര്‍മീത് രാജു ദേശായി (ടേബിള്‍ ടെന്നീസ്), പൂജാ ദന്‍ഡ (ഗുസ്തി), ഫൗദ് മിര്‍സ (അശ്വാഭ്യാസം), ഗുര്‍പ്രീത് സിങ് സന്ധു (ഫുട്‌ബോള്‍), പൂനം യാദവ് (ക്രിക്കറ്റ്), സ്വപ്‌ന ബര്‍മന്‍ (അത്‌ലറ്റിക്‌സ്), സുന്ദര്‍ സിങ് ഗുര്‍ജര്‍ (പാരാ സ്്‌പോര്‍ട്‌സ് അത്‌ലറ്റിക്‌സ്), സായ് പ്രണീത് (ബാഡ്മിന്റണ്‍), സിംറാന്‍ സിങ് ഷെര്‍ഗില്‍ (പോളോ).
















