കോലാലംപൂര്‍: പ്രഭാഷണത്തിനിടെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തില്‍ മതപ്രഭാഷകന്‍ സക്കിര്‍ നായിക്കിനെ മലേഷ്യന്‍ പോലീസ് ചോദ്യം ചെയ്യും. നായിക്കിനെ മലേഷ്യയില്‍ നിന്നു പുറത്താക്കണമെന്ന് ഇന്ത്യന്‍ വംശജരായ മന്ത്രിമാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു നടപടി.
നായിക്കിനെതിരെ നടപടി വേണമെന്ന് ഇന്ത്യന്‍ വംശജരായ ഗോബിന്ദ് സിങ് ദേവ്, എം.കുലശേഖരന്‍, സേവ്യര്‍ ജയകുമാര്‍ എന്നീ മന്ത്രിമാരാണ് ആവശ്യപ്പെട്ടത്. ഇന്ത്യയിലെ മുസ്ലിങ്ങളേക്കാള്‍ 100 മടങ്ങ് അവകാശങ്ങള്‍ മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഉണ്ടെന്നായിരുന്നു നായിക്കിന്റെ വിവാദ പരാമര്‍ശം. അതേസമയം തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നാണു നായിക്കിന്റെ വിശദീകരണം.
കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കാളിത്തം ഉണ്ടെന്ന സംശയത്തില്‍ കേസ് എടുത്തതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പാണ് സക്കിര്‍ നായിക് ഇന്ത്യയില്‍ നിന്നു മലേഷ്യയിലേക്ക് കടന്നത്.
















