ന്യൂദല്‍ഹി : ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ കറുപ്പാക്കിയതില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് രൂക്ഷ വിമര്‍ശനവുമായി മലയാളികള്‍. സമൂഹ മാധ്യമങ്ങളിലാണ് ഇമ്രാന്‍ ഖാനെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം പാക്കിസ്ഥാന്‍ കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇമ്രാന്‍ ഖാന്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ കറുപ്പാക്കിയത്. ഇതില്‍ രോഷം പൂണ്ട് ഇന്ത്യാക്കാര്‍ കമന്റുകള്‍ ഇടുകയായിരുന്നു.
ഇതിനെ പിന്തുണച്ച് മലയാളികളും കൂടി ഇതോടൊപ്പം കൂടുകയായിരുന്നു. പലരും ഇന്ത്യന്‍ ദേശീയ പതാക കമന്റ് ചെയ്തു. അതേസമയം ഇതില്‍ പലരും മലയാളത്തിലാണ് കമന്റ് ചെയ്തിരിക്കുന്നതിനാല്‍ അതിനാല്‍ പാക് അധികൃതര്‍ക്ക് ഭാഷ തിരിച്ചറിയാനായിട്ടില്ല.
















