തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും മുന്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ നസീം പിഎസ്‌സിക്ക് അപേക്ഷിച്ചതിലും തട്ടിപ്പ്. പിഎസ്‌സിക്ക് സ്വന്തം പ്രൊഫൈലില്‍ നിന്നുമാണ് അപക്ഷിക്കേണ്ടതെന്നിരിക്കേ നസീമിന് രണ്ട് പ്രൊഫൈലുകളാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
രണ്ട് അപേക്ഷകളിലും വിവരങ്ങള്‍ വ്യത്യസ്തമായാണ് നല്‍കിയിട്ടുള്ളത്. ജനന തിയതി ഉള്‍പ്പടെ വ്യാജ വിവരങ്ങളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതിയായ ശിവ രഞ്ജിത്തിനും നസീമിനും പിഎസ്‌സി പരീക്ഷയില്‍ ഒരേ ബാര്‍ കോഡ് തന്നെ എങ്ങിനെ കിട്ടിയെന്നതും ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ പിഎസ്‌സി അധികൃതര്‍ ഇതുസംബന്ധിച്ച് യാതൊരു വിധത്തിലുമുള്ള അന്വേഷണത്തിനും മുതിരുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
പിഎസ്‌സി പോലീസ് ലിസ്റ്റില്‍ ഇരുവരും ഉള്‍പ്പെട്ടതില്‍ ക്രമക്കേട് നടന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലിസ്റ്റ് റദ്ദാക്കാന്‍ പിഎസ്‌സി തയ്യാറായത്.
















