Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലവണാസുരവധം

സ്വാമി സുകുമാരാനന്ദbyസ്വാമി സുകുമാരാനന്ദ
Aug 13, 2019, 05:45 am IST
inSamskriti

ലവണാസുരന്റെ രാജധാനിയായ മധുപുരത്തിലെ ഗോപുരദ്വാരത്തിലെത്തിയ ശത്രുഘ്‌നന്‍ ലവണാസുരന്‍ ഭക്ഷണംതേടി പുറത്തുപോയിരിക്കുന്നുവെന്നു മനസ്സിലാക്കി കാത്തുനിന്നു. ശത്രുഘ്‌നന്‍ തന്നോടു യുദ്ധത്തിനുവന്നതാണെന്നറിഞ്ഞ മധുപുത്രന്‍ കോപിച്ച് ടാന്‍ അകത്തുപോയി ആയുധം ധരിച്ചുവരാമെന്നും അതുവരെ കാത്തുനില്‍ക്കണമെന്നും മധുപുത്രന്‍ ആവശ്യപ്പെട്ടു. ശ്രീരാമന്റെ നിര്‍ദ്ദേശം ഓര്‍മ്മിച്ച ശത്രു

ഘ്‌നന്‍ ലവണനെ അകത്തുകയറാന്‍ അനുവദിച്ചില്ല. അവര്‍ തമ്മില്‍ ഘോരയുദ്ധം നടന്നു. രഘുനായകന്‍ നല്‍കിയ അസ്ത്രം പ്രയോഗിച്ച് ലവണാസുരനെ വധിച്ചു. മഹര്‍ഷിമാര്‍ക്ക് വളരെ സന്തോഷമായി. ആസ്ഥലത്ത് താമസിച്ച ലക്ഷ്മണന്‍ നാലുവര്‍ഷം കൊണ്ട് അവിടെ മനോഹരമായ ഒരു നഗരം നിര്‍മ്മിച്ചു. അതാണ് മഥുരാപുരി. അവിടത്തെ രാജാവായി ശത്രുഘ്‌നനെത്തന്നെ ശ്രീരാമന്‍ നിയോഗിച്ചു. 

അടുത്തത് ശംബൂകന്റെ മോക്ഷപ്രാപ്തിയാണ് അതുകഴിഞ്ഞ് സുദേവചരിതം. 

സുദേവചരിതം

  ശംബൂകനു മോക്ഷം കൊടുത്തശേഷം ദേവേന്ദനും മറ്റുമുനിമാരും ചേര്‍ന്ന് അഗസ്ത്യമുനി നടത്തിവന്ന മഹായാഗത്തിന്റെ പരിസമാപ്തിക്ക് അഗസ്ത്യാശ്രമത്തിലേക്കു പോകാന്‍ തീരുമാനിച്ചു. ശ്രീരാമനെക്കൂടി അങ്ങോട്ടു ക്ഷണിച്ചു. എല്ലാവരും പുഷ്പകവിമാനത്തില്‍ കയറി അഗസ്ത്യാശ്രമത്തിലെത്തി. മുനി എല്ലാവരേയും പൂജിച്ചു. ശ്രീരാമന് മഹര്‍ഷി വിചിത്രകരമായ ഒരാഭരണം കാണിച്ചുകൊടുത്തു. വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച ആ ആഭരണം ശ്രീരാമനു സമ്മാനിക്കണം എന്ന് മഹര്‍ഷി ആഗ്രഹിച്ചിരുന്നു. ഇതെവിടെനിന്നു കിട്ടിയെന്ന് രാമന്‍ ചോദിച്ചപ്പോള്‍ മുനി സുദേവന്റെ ചരിതം വിവരിച്ചു. 

   ത്രേതായുഗത്തില്‍ ഒരു നാള്‍ ആഗസ്ത്യന്‍ ദണ്ഡകവനത്തില്‍ചെന്നു. വനമധ്യത്തില്‍ ഒരു തടാകവും അതില്‍ കിടക്കുന്ന ഒരു മനുഷ്യശവവും കണ്ട് വിസ്മയിച്ചു. മഹര്‍ഷി അവിടെ നില്‍ക്കുന്ന സമയത്ത്  ആകാശത്തില്‍ നിന്നും ഒരു വിമാനം പ്രത്യക്ഷപ്പെട്ടു. അതില്‍ ഗന്ധര്‍വ്വനെപ്പോലെ സുന്ദരനായ ഒരു പുരുഷനുമുണ്ടായിരുന്നു. അയാള്‍ വിമാനത്തില്‍ നിന്നിറങ്ങി തടാകത്തിനടുത്തേക്കുചെന്നു. അതില്‍ കിടന്ന ശവം തിന്നിട്ട് ദേഹശുദ്ധിവരുത്തി. അപ്പോള്‍ ഞാന്‍ ചോദിച്ചു. 

മാനുഷശവമിതു ഭക്ഷിക്കയില്ലാരുമേ 

എന്തൊരു കഷ്ടം ഭവാന്‍ ദേവസന്നിഭനെന്നാ-

ലെന്തുകാരണം ശവം ഭക്ഷിപ്പാന്‍ ചൊല്ലീടണം.

  ഇതുകേട്ട് ആ ദിവ്യപുരുഷന്‍ പറഞ്ഞു. വിദര്‍ഭരാജ്യത്ത് സുദേവന്‍ എന്നൊരുരാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ടുപുത്രന്മാരുണ്ടായിരുന്നു. അതില്‍ മൂത്തവനായ ശ്വേതനാണ് ഞാന്‍. അനുജന്‍ സുരഥന്‍. പിതാവു മരിച്ചപ്പോള്‍ ഞാന്‍ രാജാവായി. കുറെനാള്‍ രാജ്യഭാരം ചെയ്തപ്പോള്‍ എനിക്കു വിരക്തിവന്നു. തപസ്സുചെയ്തു മുക്തിപ്രാപിക്കണം എന്നു നിശ്ചയിച്ച് അനുജന്‍ സുരഥനെ രാജാവാക്കി വാഴിച്ചു. ഞാന്‍ വനത്തില്‍ വന്നു തപസ്സുചെയ്തു. അനേകകാലം തപസ്സുചെയ്ത പുണ്യത്താല്‍ സ്വര്‍ഗ്ഗംപൂകി. എന്നാല്‍ അവിടെ എനിക്ക് ആഹാരമൊന്നും ഇല്ലായിരുന്നു. വിശപ്പും ദാഹവും കൊണ്ട് ആര്‍ത്തനായ ഞാന്‍ ബ്രഹ്മദേവനോടു പരാതി പറഞ്ഞു. സ്വര്‍ഗ്ഗത്തില്‍ ആഹാരം കിട്ടാതിരിക്കാന്‍ ഞാന്‍ ചെയ്ത പാപമെന്താണ് എന്നു ചോദിച്ചു. അപ്പോള്‍ ബ്രഹ്മാവു പറഞ്ഞു. നീ ജീവിച്ചിരുന്നപ്പോള്‍ ആര്‍ക്കും അന്നം ദാനം ചെയ്തിട്ടില്ല. അന്നം കൊണ്ട് നിന്റെ ശരീരം പോഷിപ്പിച്ചു. അതിനാല്‍ സ്വര്‍ഗ്ഗത്തില്‍ ഭക്ഷണം കിട്ടാന്‍ അര്‍ഹതയില്ലാതായി. നിന്റെ മനുഷ്യശവം അവിടെ തടാകത്തില്‍ കിടക്കുന്നുണ്ട്. നിത്യവും പോയി അതു ഭക്ഷിച്ചോളൂ. അതിന് നല്ല സ്വാദുണ്ടാകും. നീ തിന്നുന്തോറും ഒരിക്കലും അതിനു കേടുവരികയുമില്ല. അഗസ്ത്യമുനി നിന്നെക്കണ്ട് ശവം തിന്നരുതെന്നു വിലക്കുമ്പോള്‍ നിനക്കു ശാപമുക്തി ലഭിക്കും.  ഇപ്രകാരം ബ്രഹ്മാവിന്റെ വാക്കുകേട്ട് ഞാന്‍ നിത്യവും വന്ന് ഈ ശവം ഭക്ഷിക്കുന്നു. അങ്ങ് അഗസ്ത്യമുനിയാണ്. എനിക്ക് ശാപമോചനം നല്‍കണം.’അപ്രകാരം പറഞ്ഞ് വിശിഷ്ടമായ ഈ ആഭരണം എനിക്കു തന്നിട്ട് രാജാവു പോയി. പിന്നീട് ശവം അപ്രത്യക്ഷമായി. ആ ആഭരണമാണ് ഇത്. 

ദണ്ഡകവനത്തിന്റെ കഥ

ദണ്ഡകവനത്തില്‍ ജന്തുശൂന്യമാകാന്‍ കാരണം എന്തെന്ന് ശ്രീരാമന്‍ ചോദിച്ചപ്പോള്‍ ഇക്ഷ്വാകുവിന്റെ പുത്രനായ ദണ്ഡന്‍ എന്ന രാജാവിന്റെ കഥ മഹര്‍ഷി വിവരിച്ചു. ദണ്ഡന്‍ വിന്ധ്യാചലത്തില്‍ നൂറുയോജന വിസ്താരമുള്ള ഒരു രാജ്യമുണ്ടാക്കി സുഖമായി വസിച്ചു. ശുക്രാചാര്യനെ ഗുരുവാക്കി അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം രാജ്യം ഭരിച്ചുവന്നു. ഒരു ചൈത്രമാസത്തില്‍ ഗുരുവിനെ വന്ദിക്കാനായി ആശ്രമത്തിലേക്കുചെന്നു. പര്‍ണ്ണശാലയില്‍ കളിച്ചുകൊണ്ടുനിന്ന ഒരു കന്യകയെക്കണ്ട് കാമപീഡിതനായി. അവളെ പ്രാപിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ താന്‍ പിതാവിന്റെ സ്വത്താണെന്നും അച്ഛന്റെ അനുവാദത്തോടെ തന്നെ സ്വീകരിക്കണമെന്നും കന്യക അറിയിച്ചു. എന്നാല്‍ രാജാവ് അതുകേള്‍ക്കാതെ അവളെ ബലാല്‍ പ്രാപിച്ചു. അതുകഴിഞ്ഞ് ശുക്രാചാര്യര്‍ വരുന്നതിനു മുമ്പ് സ്ഥലംവിട്ടു. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

Kerala

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.