തവ സ്തന്യം മന്യേ ധരണിധരകന്യേ ഹൃദയതഃ
പയഃ പാരാവാരഃ പരിവഹതി സാരസ്വതമിവ
യദാവത്യാ ദത്തം ദ്രവിഡശിശുരാസ്വാദ്യ തവ യത്കവീനാം പ്രൗഢാനാമജനി കമനീയഃ കവയിതാ
(ഹേ) ധരണിധരകന്യേ – പര്‍വ്വതപുത്രിയായ അല്ലയോ അമ്മേ!
തവ സ്തന്യം ഹൃദയത – അവിടുത്തെ മുലപ്പാല്‍, ഹൃദയത്തില്‍ നിന്നുണ്ടായ
പയഃ പാരാവാരഃ – പാല്‍ക്കടലിലെ
സാരസ്വതം ഇവ – സരസമായ വാഗ്രൂപം പോലെ
പരിവഹതി – പ്രവഹിക്കുന്നു
മന്യേ – (എന്ന്) ഞാന്‍ കരുതുന്നു
ദയാവത്യാ ത്വയാ – ദയാവതിയായ നിന്തിരുവടിയാല്
ദത്തം – (സ്തന്യം) കൊടുക്കപ്പെട്ട
ദ്രവിഡ ശിശു ആസ്വാദ്യ – ദ്രവിഡജാതിയില് പിറന്ന കുട്ടി ആസ്വദിച്ചിട്ട്
പ്രൗഢാനാം കവീനാം കമനീയഃ കവയിതാ അജനി – കേമന്മാരായ കവികളുടെ കൂട്ടത്തില്‍ കമനീയമായ കവിയായി ഭവിച്ചു.
പര്‍വ്വതപുത്രിയായ അല്ലയോ അമ്മേ! അവിടുത്തെ മുലപ്പാല്‍ ഹൃദയത്തില്നിന്നുണ്ടായ പാല്‍ക്കടലിലെ സരസവാഗ്വിലാസമെന്ന് ഞാന്‍ കരുതുന്നു. ഈ സ്തന്യം പാനം ചെയ്ത ദ്രവിഡ ശിശു പിന്നീട് ശ്രേഷ്ഠനായ കവിയായിത്തീര്ന്നുവല്ലോ.
ത്യജിക്കപ്പെട്ട ഒരു ദ്രവിഡശിശുവിന്റെ കരച്ചില്‍കേട്ട പാര്‍വ്വതീദേവി ആ ശിശുവിന് മുലകൊടുത്തു. ആ കുട്ടി പിന്നീട് ശ്രേഷ്ഠനായ ഒരു കവി ആയി എന്ന് ഐതിഹ്യം.
8547108794
പ്രതികരിക്കാൻ ഇവിടെ എഴുതുക: