Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സൂത്രധാരന്‍

ടി.കെ. ശങ്കരനാരായണന്‍ by ടി.കെ. ശങ്കരനാരായണന്‍
Aug 11, 2019, 04:39 am IST
in Varadyam

നല്ല വിശപ്പുണ്ടായിരുന്നിരിക്കണം

വസ്ത്രംപോലും മാറ്റാന്‍ നില്‍ക്കാതെ അരി കഴുകി വെള്ളത്തിലിട്ടു. തൊടിയില്‍നിന്നും മാങ്ങ പൊട്ടിച്ച് ചമ്മന്തിക്കുവേണ്ട പണി തുടങ്ങി. ഇടയ്‌ക്കെപ്പോഴോ ‘അരുണ്‍ കൃഷ്ണനെവിടെ’ എന്ന് കണ്ണു കൊണ്ടന്വേഷണം.

അവന്‍ മുകളിലെ മുറിയില്‍.

സ്മാര്‍ട്‌ഫോണ്‍ വാങ്ങിക്കൊടുത്ത ശേഷം വലിയ തൊന്തരവില്ല. വാട്‌സാപ്പ് കണക്ഷനും ഫേസ്ബുക്കില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ആ ലോകത്താണിപ്പോള്‍.

ഇത് നേരത്തേ ആകാമായിരുന്നല്ലോ എന്ന് വല്ലഭി ഒരാലോചന മുന്നോട്ടുവെച്ചെങ്കിലും ഓരോന്നിന് ഓരോ സമയമുണ്ട് എന്ന് രാമശേഷന്‍ ആശ്വസിച്ചു.

തങ്ങളിലാര്‍ക്കും ഇപ്പോള്‍ ചന്ദ്രന്റെ ദശാപഹാരങ്ങളില്ലല്ലോ എന്നോര്‍ക്കുകയായിരുന്നു അയാള്‍. പിന്നെയെങ്ങനെ ഈ പുനഃസമാഗമം? കലണ്ടറില്‍ നോക്കിയപ്പോള്‍ നക്ഷത്രം രോഹിണി. ചന്ദ്രന്റെ നക്ഷത്രം. ചന്ദ്രന്റെ ഉച്ചരാശി. ചന്ദ്രന് നല്ല പക്ഷബലം. അതായിരിക്കാം ഹേതു എന്ന എണ്ണത്തില്‍ വല്ലഭിയുടെ അരികില്‍ ചെന്നു.

വിയര്‍പ്പിന്റെ രൂക്ഷഗന്ധം.

”പോയി കുളിച്ചു വരൂ…”

”ചോറ് കാലാവട്ടെ…”

”ഞാന്‍ നോക്കാം… പോയി വരൂ…”

വല്ലഭി കുളിക്കാന്‍ കയറി. പെട്ടെന്ന് കുളിച്ചു വന്നു.  അപ്പോള്‍ വല്ലാതെ വെളുത്തിരിക്കുന്നതായി രാമശേഷന്‍ കണ്ടു. ചുമലില്‍ തൊട്ടപ്പോള്‍ ശരിക്കും തുവര്‍ത്താത്തതിന്റെ ഈറന്‍.

”വേണ്ട…”, വല്ലഭി ഒഴിഞ്ഞു മാറി.

ചോറ് വല്ലാതെ കുഴഞ്ഞിരുന്നു. തന്റെ അശ്രദ്ധ! ശമയല്‍ ആരൂഢം ഓര്‍മ്മ വന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍  തമിഴ്‌നാട്ടില്‍ ചെയ്യുന്ന ചെറിയ ജ്യോത്സ്യപ്പണി. ഗര്‍ഭിണിയെക്കൊണ്ട് അടുപ്പിന് കോലമെഴുതി കലത്തില്‍ ചോറു വെപ്പിക്കും. ചോറ് വെന്തു വരുന്നതുവരെ കുടുംബത്തിലെ പാടാനറിയുന്ന സ്ത്രീകള്‍ കീര്‍ത്തനങ്ങളാലപിക്കും. ചോറ് വെന്തുവരുമ്പോള്‍ കുഴഞ്ഞിട്ടുണ്ടെങ്കില്‍ പെണ്‍കുട്ടി. മറിച്ചെങ്കില്‍ ആണ്‍കുട്ടി. ശമയല്‍ ആരൂഢം.

വല്ലഭി ഗര്‍ഭിണിയല്ല. ഇത് തന്റെ അശ്രദ്ധ!

”അവനെ വിളിക്കണ്ടേ”, വല്ലഭി ചോദിച്ചു.

”വിളിച്ചാലും അവന്‍ വരില്ല…”

ഊണു കഴിഞ്ഞപ്പോള്‍ ഇരുവരും തൊടിയിലേക്ക് നടന്നു. തൊടിയില്‍ മരസമൃദ്ധിയാല്‍ ആവൃതമായിരുന്നു ആകാശം. ഒരു നെല്ലിച്ചുവട്ടില്‍ എത്തിയപ്പോള്‍ രാമശേഷന്‍ വല്ലഭിയെ കോര്‍ത്തുപിടിച്ചു. പാതി വിരിഞ്ഞ നെല്ലിപ്പൂക്കള്‍ ശിരസ്സില്‍ വര്‍ഷം നടത്തി.

”പെട്ടെന്ന് തിരിച്ചുവരാന്‍ കാരണം?”

”എന്നായാലും വരേണ്ടതല്ലേ?”

”ഇനി എന്നെ തനിച്ചാക്കി പോകുമോ?”

ഇല്ല എന്ന് വല്ലഭി തലയാട്ടി.

മധ്യമരജ്ജുവില്‍ വിവാഹിതരെങ്കിലും അതിന്റെ നിര്‍ഭാഗ്യങ്ങള്‍ ജീവിതത്തിലുണ്ടെങ്കിലും പൂര്‍വജന്മത്തിന്റെ കോര്‍ത്തിണക്കങ്ങളാല്‍ വേര്‍പെടാനാവാത്തവിധം ബന്ധിതരാണവര്‍ എന്ന് ആരാണ് പറഞ്ഞത്? അങ്ങനെയൊരു ബന്ധപാശം ഉള്ളതുകൊണ്ടായിരിക്കും പോയ അതേ വേഗത്തില്‍ വല്ലഭി തിരിച്ചുവരുന്നത്.

അരുണ്‍കൃഷ്ണന്‍ ഇറങ്ങി വന്നു. അമ്മയെ കണ്ടതിന്റെ ആശ്ചര്യം നിമിഷനേരം മുഖത്ത് നിഴലിച്ചു. അവന്‍ ഒരുപക്ഷേ, ഒന്നും ചോദിച്ചില്ല. ഉമ്മറത്ത് കാത്തുനില്‍ക്കുന്ന കളിക്കൂട്ടുകാരന്റെ കൂടെ, കളിക്കാനാവണം, പോയി. പോകുന്നതിനു മുന്‍പ് സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ്ജിലിട്ടു.

രാമശേഷനും വല്ലഭിയും മുതല്‍രാത്രിയുടെ ആനന്ദം വീണ്ടെടുത്തു. ആ നേരം പെട്ടെന്ന് ശാരിയെ ഓര്‍മ്മ വന്നു. സിസിലിയെ ഓര്‍മ്മ വന്നു. പിന്നെ?

വല്ലഭി സന്ധ്യാദീപം കത്തിച്ചു. ചന്ദനത്തിരി കത്തിച്ചു. എത്ര നാളായി ഈ വീട്ടില്‍ വിളക്കു കത്തിയിട്ട്! ചന്ദനത്തിരി ഗന്ധം ആസ്വദിച്ചു കൊണ്ടിരിക്കവെ ഒപ്പം പഠിച്ച ഗുണശേഖരന്റെ ഫോണ്‍. അടുത്ത വെള്ളിയാഴ്ച കൊറ്റംകുളത്തിക്കാവില്‍ അഷ്ടമംഗല പ്രശ്‌നം. തൃക്കണാംപൊറ്റയിലെ ബ്രഹ്മദത്തന്‍ നമ്പൂതിരിയാണ് മുഖ്യ ദൈവജ്ഞന്‍. മൂന്നു സഹായികള്‍ വേണം. ഒരാളായി കൂടുന്നോ? ഉടനെ പറയണം.

രാമശേഷന്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവനെപ്പോലെ ഇരുന്നു. സ്വന്തം ആവശ്യത്തിന് പ്രശ്‌നം വെക്കാന്‍ കവിടിയെടുത്തപ്പോള്‍ കൈവിറച്ചതാണ്. ഇഷ്ടദേവസങ്കല്‍പങ്ങള്‍ പോലും മറന്നുപോയ കൊള്ളരുതാത്തവനാണ് താന്‍.  മനസ്സിന് ഉറപ്പില്ലാത്തവന്‍, വല്ലഭിക്കും ശാരിക്കും സിസിലിക്കും പിന്നെയും ആര്‍ക്കെല്ലാമോ ഇടയില്‍ ഊഞ്ഞാല്‍ കെട്ടിയാടുന്നവന്‍… തനിക്ക് ദേവപ്രശ്‌നത്തില്‍ പങ്കെടുക്കാന്‍ എന്താണര്‍ഹത? പ്രമാണങ്ങള്‍ പഠിക്കാന്‍ മാത്രമുള്ളതാണോ?

ആലോചിക്കാന്‍ നിന്നില്ല. നേരത്തേ ഏറ്റുപോയ ഒരു തിരക്ക് പറഞ്ഞ് ഒഴിഞ്ഞു. വലിയ ദക്ഷിണ കിട്ടുമായിരുന്നു. ആ വിഷമം ബാധിച്ചില്ല.

വല്ലഭിയെ വീണ്ടു കിട്ടിയ സന്തോഷമായിരുന്നു. 

രാത്രി പാതിയുറക്കത്തില്‍ അടിമൈ സെന്തില്‍ ദിനകരന്‍ സാര്‍ അടുത്തുവന്നിരുന്നു.

”ഏല്‍ക്കാത്തത് നന്നായി…”, സാര്‍ അഭിനന്ദിച്ചു. ”ദേവപ്രശ്‌നം കുട്ടിക്കളിയല്ല…”

ഏതെങ്കിലും ക്ഷേത്രങ്ങളില്‍ പ്രശ്‌നത്തിന് ഏറ്റിട്ടുള്ളപ്പോഴെല്ലാം ഗുരുനാഥന്‍ ഇത്ര ദിവസം എന്ന കണക്കില്‍ വ്രതം നോല്‍ക്കുമായിരുന്നു. ആ വ്രതശുദ്ധി കര്‍മ്മത്തില്‍ പ്രതിഫലിച്ചു.

”നീ സത്യവും നേര്‍മ്മയുമുള്ളവനാണ്” അദ്ദേഹം സമാശ്വസിപ്പിച്ചു. ”പിന്നെന്തിന് മനസ്സിന്റെ ഈ ചാഞ്ചാട്ടം?”

എന്റെ ഗ്രഹസ്ഥിതി മനഃപാഠമായ ഗുരുനാഥനാണോ അതറിയാത്തത്? അമാവാസിയില്‍ ജനനം. മനസ്ഥാനത്ത് കേതു. സ്ഥാനാധിപന്‍ മറഞ്ഞിട്ടും.

ആകെ പന്ത്രണ്ടു രാശികളും ഒമ്പതു ഗ്രഹങ്ങളുമുണ്ട്. ഏതേതു ഗ്രഹങ്ങള്‍ ഏതേതു ഭാവങ്ങളില്‍ നില്‍ക്കണം എന്നു തീരുമാനിക്കുന്നതാരാണ്? ആരാണ്? സാര്‍ക്കറിയാത്തതാണോ അത്?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.