കൊച്ചി: പാളങ്ങൡ വെള്ളം കയറുകയും മണ്ണിടിയുകയും മരം വീഴുകയും ചെയ്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ സർവീസുകൾ പലതും റദ്ദാക്കി. ഇന്നും നാളെയും സർവീസ് റദ്ദാക്കി തിരിച്ചുവിട്ട വണ്ടികൾ:
16791 നമ്പർ പാലരുവി എക്‌സപ്രസ് നിലവിൽ ഒറ്റപ്പാലംവരെ മാത്രം.
12660 – ഷാലിമാർ-നാഗർകോവിൽ എക്‌സ്പ്രസ് പൊള്ളാച്ചി ജങ്ഷൻ വഴി വിട്ടു.
16159 – ചെന്നൈ എഗ്‌മോർ-മംഗലാപുരം വണ്ടി ഇന്ന് പാലക്കാട് ജങ്ഷനിൽ ഓട്ടം നിർത്തും
16160 – മംഗലാപുരം സെൻട്രൽ-ചെന്നൈ എഗ്മോർ എക്‌സപ്രസ് പാലക്കാട്ടുനിന്ന് തിരുച്ചിറപ്പള്ളി വഴി പോകും.
ആഗസ്റ്റ് എട്ടിന് മംഗലാപുരത്തു നിന്ന് പുറപ്പെട്ട 12602 – മംഗലാപുരം-ചെന്നൈ മെയിൽ പാലക്കാട്ട് ഓട്ടം നിർത്തി.
ഇന്ന് ഓടാത്തവ:
16603 – മംഗളൂരു- തിരുവനന്തപുരം സെൻട്രൽ
22207 – ചെന്നൈ സെൻട്രൽ-തിരുവനന്തപുരം
12601 – ചെന്നൈ- മംഗളൂരു മെയിൽ
22207 – ചെന്നൈ സെൻട്രൽ-തിരുവനന്തപുരം
16344 – മധുരൈ – തിരുവനന്തപുരം അമൃത എക്‌സ്പ്രസ്
12695 – ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്
12685 – ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ്
12623 – ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ
22637 – ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ
22678 – കൊച്ചുവേളി-യശ്വന്ത്പുര എക്‌സ്പ്രസ്
06037 – ചെന്നൈ സെൻട്രൽ-എറണാകുളം ജങ്ഷൻ പ്രതിവാര എക്‌സപ്രസ്
06037 – ചെന്നൈ സെൻട്രൽ-എറണാകുളം ജംങ്ഷൻ പ്രതിവാര സ്‌പെഷ്യൽ
16516 – കർവർ-യശ്വന്ത്പുർ എക്‌സ്പ്രസ് ആഗസ്റ്റ് പത്ത്
16515 – യശ്വന്ത്പുർ-കർവർ
16586 – മംഗളൂരു സെൻട്രൽ-യശ്വന്ത്പുർ
നാളെ ഓടാത്തവ:
06016 – എറണാകുളം ജങ്ഷൻ-വേളാങ്കണ്ണി സ്‌പെഷ്യൽ
06015 – വേളാങ്കണ്ണി-എറണാകുളം ജങ്ഷൻ സ്‌പെഷ്യൽ
ഇന്നും നാളെയും ഓടാത്തവ:
16511/16513 കെഎസ്ആർ ബംഗളൂരു-കണ്ണൂർ/കർവർ എക്‌സ്പ്രസ്
16518/16524 കണ്ണൂർ/കർവർ-കെഎസ്ആർ ബംഗളൂർ എക്‌സ്പ്രസ്
16575 – യശ്വന്ത്പുർ – കർവർ വണ്ടി ആഗസ്ത് 11 ന് സർവീസ് നടത്തില്ല.
റദ്ദാക്കിയ പാസഞ്ചർ തീവണ്ടികൾ
1) എറണാകുളം-ആലപ്പുഴ പാസഞ്ചർ, തിരിച്ചും.
2) ആലപ്പുഴ-എറണാകുളം പാസഞ്ചർ, തിരിച്ചും
3) എറണാകുളം-കായംകുളം പാസഞ്ചർ, തിരിച്ചും.
4) എറണാകുളം-കായംകുളം പാസഞ്ചർ, തിരിച്ചും.
5) കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി), തിരിച്ചും.
6) കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി) തിരിച്ചും.
7) കായംകുളം- എറണാകുളം പാസഞ്ചർ
8 കോട്ടയം – നിലമ്പൂർ റോഡ് പാസഞ്ചർ, തിരിച്ചും.
സഹായത്തിന് 112 ൽ 24 മണിക്കൂറും വിളിക്കാം
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ പെട്ടവർക്ക് സഹായം അഭ്യർഥിച്ച് സംസ്ഥാന പോലീസ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന 112 എന്ന നമ്പറിലേയ്‌ക്ക് വിളിക്കാവുന്നതാണെന്നു സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് എമർജൻസി റെസ്‌പോൺസ് സെന്ററിൽ ലഭിക്കുന്ന ഓരോ സന്ദേശവും എവിടെനിന്നാണെന്നു വളരെ കൃത്യമായി മനസ്സിലാക്കാനാകും. ഈ സംവിധാനം എല്ലാ കൺട്രോൾ റൂം വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വിളിക്കുന്ന ആളുടെ സമീപപ്രദേശത്തുള്ള വാഹനം ഉടൻ തന്നെ സ്ഥലത്തെത്താനും എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തകരെ സ്ഥലത്തേയ്‌ക്ക് എത്തിക്കാനും കഴിയും.
















